Sunday 8 June 2014

സിനിമ - ജീവിതം - പ്രണയം .. ജീവിത വഴിയിലൂടെ ഒരു എത്തി നോട്ടം + കാഴ്ചപാടുകൾ




1. ജീവിതം 

'ഇപ്പോൾ നമ്മൾ  എന്ത് ആണോ' അതിൽ നിന്ന്  'ഇനി നമ്മൾ  എന്ത് ആഗ്രഹിക്കുന്നുവോ' അതിലേക്കുള്ള ഒരു യാത്ര ആണ് സാധാരണ ഗതിയിൽ  ഏത് ഒരു മനുഷ്യന്റെയും ലൈഫ് . 
പാഷൻ , പ്രൊഫഷൻ , ലവ് ..  ഇവ മൂന്നിലും വിജയിക്കാൻ സാധിക്കുന്ന ഒരുത്തൻ ആണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ എന്ന് ഞാൻ പറയും .
 അതൊരു ചെറിയ കാര്യം അല്ല . ഏറ്റവും വലിയ ദൈവാധീനം ആണ് . എല്ലാവർക്കും കിട്ടികോളണം എന്നില്ല.   
ഓടാനും , ചാടാനും , നടക്കാനും , മനസ്സ് തുറന്ന്  ഇഷ്ട്ടപെടാനും എല്ലാം ആരോഗ്യം വേണം .
 നല്ല ആരോഗ്യം തന്നതിലും അത് നില നിർത്താൻ സാധിക്കുന്നതിലും  ദൈവത്തോട് പ്രാർഥിക്കണം  .. 

2. സിനിമ 

"പാഷൻ"  ' = ' "പ്രൊഫഷൻ" ആയാൽ അത് ഒരുവന്റെ വിജയം ആണ് . എന്റെ പാഷൻ സിനിമ ആണ് . അത് തന്നെ എന്റെ പ്രൊഫഷൻ ആവുന്നത് ആണ് എന്റെ വിജയം .
 സിനിമയിൽ ഞാൻ ആഗ്രഹിച്ചത്‌ അഭിനയം ആണ് [ ഒരു പക്ഷെ സിനിമ എന്ന് പറയുമ്പോൾ  ഏറ്റവും കൂടുതൽ ആളുകൾ ആഗ്രഹിക്കുന്നതും ഇത് തന്നെ ]
. ജീവിക്കാൻ പൈസ വേണം . പൈസ പല രീതിയിലും വരും . ശബളം , കൂലി , ലാഭം , കമ്മിഷൻ അങ്ങനെ പല രൂപത്തിൽ .
 ഇതിൽ സിനിമാക്കാരൻ ഒരു ഹൈ ടെക് ബിസിനസ് ചെയ്യുന്ന കൂലി പണിക്കാരൻ ആണ് . ശാശ്വതം അല്ല ഈ ഫീൽഡ് . എന്നാൽ വിജയിച്ചാലോ , അങ്ങേ അറ്റം പ്രൊട്ടക്റ്റഡും ആണ് . 

3. പ്രണയം 

എനിക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ട്ടമാണ് . അവൾക്ക് എന്നെയും .  കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നു . 
പക്ഷെ എന്തിനാണ് ഇങ്ങനെ ഒരു ഇഷ്ട്ടം , എന്തിനാണ് ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നത് . 
ഞാൻ അവളുടെയും അവൾ എന്റെയും കണ്ണിൽ നോക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്‌ എന്ന് അറിയില്ല . അതാണ്‌ എന്റെ പ്രണയം . 
ഒരു പെണ്ണ് എന്ന രീതിയിൽ അവളുടെ സൗന്ദര്യം ഞാൻ ആസ്വദിക്കുന്നു . ആത്മാവ് കൊണ്ട്  അവൾക്ക് പകരം വയ്ക്കാൻ മറ്റൊരാൾ ഇല്ലാത്ത അവസ്ഥ. 
ഒന്നിനോടും അടിക്റ്റട്‌ ആവരുത് എന്ന് വിശ്വസിക്കുന്ന ഒരുവന്റെ ജീവിതത്തിലെ  ഏക എക്സെപ്ഷൻ !    

പണം 

ഭക്ഷണം , താമസം , യാത്ര , മരുന്ന് , വസ്ത്രം , സമ്മാനം , വിദ്യാഭ്യാസം , വിനോദം, ആസെസരീസ്  തുടങ്ങിയ ബേസിക് കാര്യങ്ങൾക്ക് വേണ്ടി  ഉപയോഗിക്കാൻ ഉള്ള ഒരു വസ്തു  . 
അധികം ഉണ്ടെങ്കിൽ എടുത്തു വയ്ക്കു . പുളിക്കില്ല .

Friday 13 December 2013

VOB [ Veettukark oru bharam ] :-

Ihttp://www.youtube.com/watch?v=zs4dYHA_8CI






സംവിധായകൻ അരുണ്‍ ആന്റണിയുടെ കീഴിൽ..  " വീട്ടുകാർക്ക് ഒരു ഭാരം.. "  ഞാൻ വർക്ക് ചെയ്തതിൽ വച്ച് ഏറ്റവും പ്രൊഫഷനൽ ടീം !

Monday 7 October 2013

Film exercise

Shooting video of new short film..
This is an untitled project directed by  Girish ad






Wednesday 7 August 2013

TWICE UPON A TIME

Released On September 10, 2013
a short movie for theatrical screening 


വിദേശത്ത് ജോലി ചെയ്യുന്ന സുഹൃത്ത്‌ മനു സ്പിറ്റ്സറും ഞാനും തമ്മിൽ നീണ്ട മൂന്ന് വർഷത്തെ ഫേസ്ബുക്ക് സൗഹൃതം  ആണ് .. മുൻപ് ചില പ്രോജറ്റ്സ് ഡിസ്കസ് ചെയ്തിട്ടുണ്ട് എങ്കിലും ഞങ്ങളുടെ ആദ്യത്തെ വർക്ക് ആയി പരിണമിച്ചത്  'റ്റ്വൈസ് അപ്പോണ്‍ എ ടൈം'  ആണ്.. ജൂണ്‍ 28 വെള്ളിയാഴ്ച മുതൽ നീണ്ട 50 ദിവസങ്ങൾ ആണ് ഈ പ്രോജറ്റ് നു വേണ്ടി മാറ്റി വെച്ചത് .. 
ചിത്രം ഈ വരുന്ന സെപ്റ്റംബർ ആദ്യ വാരം പ്രേക്ഷകർക്ക് മുന്നിൽ എത്തും     



Watch film : http://www.youtube.com/watch?v=CSRkuKbsYEQ