Sunday 8 June 2014

സിനിമ - ജീവിതം - പ്രണയം .. ജീവിത വഴിയിലൂടെ ഒരു എത്തി നോട്ടം + കാഴ്ചപാടുകൾ




1. ജീവിതം 

'ഇപ്പോൾ നമ്മൾ  എന്ത് ആണോ' അതിൽ നിന്ന്  'ഇനി നമ്മൾ  എന്ത് ആഗ്രഹിക്കുന്നുവോ' അതിലേക്കുള്ള ഒരു യാത്ര ആണ് സാധാരണ ഗതിയിൽ  ഏത് ഒരു മനുഷ്യന്റെയും ലൈഫ് . 
പാഷൻ , പ്രൊഫഷൻ , ലവ് ..  ഇവ മൂന്നിലും വിജയിക്കാൻ സാധിക്കുന്ന ഒരുത്തൻ ആണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ എന്ന് ഞാൻ പറയും .
 അതൊരു ചെറിയ കാര്യം അല്ല . ഏറ്റവും വലിയ ദൈവാധീനം ആണ് . എല്ലാവർക്കും കിട്ടികോളണം എന്നില്ല.   
ഓടാനും , ചാടാനും , നടക്കാനും , മനസ്സ് തുറന്ന്  ഇഷ്ട്ടപെടാനും എല്ലാം ആരോഗ്യം വേണം .
 നല്ല ആരോഗ്യം തന്നതിലും അത് നില നിർത്താൻ സാധിക്കുന്നതിലും  ദൈവത്തോട് പ്രാർഥിക്കണം  .. 

2. സിനിമ 

"പാഷൻ"  ' = ' "പ്രൊഫഷൻ" ആയാൽ അത് ഒരുവന്റെ വിജയം ആണ് . എന്റെ പാഷൻ സിനിമ ആണ് . അത് തന്നെ എന്റെ പ്രൊഫഷൻ ആവുന്നത് ആണ് എന്റെ വിജയം .
 സിനിമയിൽ ഞാൻ ആഗ്രഹിച്ചത്‌ അഭിനയം ആണ് [ ഒരു പക്ഷെ സിനിമ എന്ന് പറയുമ്പോൾ  ഏറ്റവും കൂടുതൽ ആളുകൾ ആഗ്രഹിക്കുന്നതും ഇത് തന്നെ ]
. ജീവിക്കാൻ പൈസ വേണം . പൈസ പല രീതിയിലും വരും . ശബളം , കൂലി , ലാഭം , കമ്മിഷൻ അങ്ങനെ പല രൂപത്തിൽ .
 ഇതിൽ സിനിമാക്കാരൻ ഒരു ഹൈ ടെക് ബിസിനസ് ചെയ്യുന്ന കൂലി പണിക്കാരൻ ആണ് . ശാശ്വതം അല്ല ഈ ഫീൽഡ് . എന്നാൽ വിജയിച്ചാലോ , അങ്ങേ അറ്റം പ്രൊട്ടക്റ്റഡും ആണ് . 

3. പ്രണയം 

എനിക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ട്ടമാണ് . അവൾക്ക് എന്നെയും .  കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നു . 
പക്ഷെ എന്തിനാണ് ഇങ്ങനെ ഒരു ഇഷ്ട്ടം , എന്തിനാണ് ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നത് . 
ഞാൻ അവളുടെയും അവൾ എന്റെയും കണ്ണിൽ നോക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്‌ എന്ന് അറിയില്ല . അതാണ്‌ എന്റെ പ്രണയം . 
ഒരു പെണ്ണ് എന്ന രീതിയിൽ അവളുടെ സൗന്ദര്യം ഞാൻ ആസ്വദിക്കുന്നു . ആത്മാവ് കൊണ്ട്  അവൾക്ക് പകരം വയ്ക്കാൻ മറ്റൊരാൾ ഇല്ലാത്ത അവസ്ഥ. 
ഒന്നിനോടും അടിക്റ്റട്‌ ആവരുത് എന്ന് വിശ്വസിക്കുന്ന ഒരുവന്റെ ജീവിതത്തിലെ  ഏക എക്സെപ്ഷൻ !    

പണം 

ഭക്ഷണം , താമസം , യാത്ര , മരുന്ന് , വസ്ത്രം , സമ്മാനം , വിദ്യാഭ്യാസം , വിനോദം, ആസെസരീസ്  തുടങ്ങിയ ബേസിക് കാര്യങ്ങൾക്ക് വേണ്ടി  ഉപയോഗിക്കാൻ ഉള്ള ഒരു വസ്തു  . 
അധികം ഉണ്ടെങ്കിൽ എടുത്തു വയ്ക്കു . പുളിക്കില്ല .