Tuesday 3 April 2012

CHETHANA MEDIA DIALOGUE PROJECT [ Part 1 ]

 ചേതന മീഡിയ യുടെ ഡയലോഗ് പ്രൊജക്റ്റ്‌:



ഋഷി വാസുദേവ് എന്ന എന്‍റെ സുഹൃത്ത്‌ വിളിച്ചിട്ടാണ് ഞാന്‍ ആദ്യമായി തൃശ്ശൂര്  കാലുകുത്തുന്നത് ... തൃശൂര്‍ , സാംസ്കാരിക നഗരം .. അവിടുത്തെ ഒരു മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ DIRECTION  കോഴ്സ് പഠിക്കുക്കയാണ് ഋഷി ... അഭിനയിക്കാന്‍ ഒരാളെ വേണം , ഞങ്ങളുടെ സൗഹൃദവും അതില്‍ ഉപരി അടങ്ങാത്ത എന്‍റെ സിനിമാഭ്രാന്തും കണ്ടപ്പോള്‍ പുള്ളി തീരുമാനിച്ചു അവരുടെ കൊച്ചു സിനിമയില്‍ ഒരു അവസരം നല്‍കാന്‍ ..

തൃശൂര്‍ക്ക് വണ്ടി കേറുമ്പോള്‍  മനസ്സില്‍ ആകെ ഒരു കാര്യമേ ഉണ്ടായിരുന്നുള്ളു ... ' പണി പാലും വെള്ളത്തില്‍ കിട്ടരുതേ ദൈവമേ ' എന്ന് .. കാരണം  എന്നെ സംബന്ധിചിടത്തോളം പുറമേ നിന്നുള്ള ഒരു ഗ്രൂപു മായി വര്‍ക്ക്‌ ചെയ്യാന്‍ പോക്കുന്ന ആദ്യത്തെ സംരംഭം  ആണ് ഈ ഡയലോഗ് പ്രൊജക്റ്റ്‌ ... മുന്‍പ് ' ഒരു മൊബൈല്‍ കഥ ' എന്ന ഷോര്‍ട്ട് ഫിലിം ല്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അതില്‍ എല്ലാവരും എന്‍റെ പരിചയക്കാര്‍ ആയിരുന്നു ... ഇതില്‍ ഡയറക്ടര്‍ ഒഴികെ ബാക്കി എല്ലാവരും അപരിചിതര്‍ ... എല്ലാവരുടേം മുന്നില്‍ തരകേടില്ലാതെ പെര്‍ഫോം ചെയ്യാന്‍ പറ്റണേ എന്ന് മാത്രമാണ് പ്രാര്‍ത്ഥന   ..

റെയില്‍വേ സ്റ്റേഷനില്‍ ചെന്ന് ഇറങ്ങി നേരെ സാഹിത്യ അകാദമിയിലേക്ക് ഓട്ടോ പിടിച്ചു ... അവിടെ JUNCTION  ല്‍ ചെന്ന് ഇറങ്ങി ചുറ്റിനും ഒന്ന് നോക്കി .. മഹാരഥന്മാര്‍ ഒരുപാട് പേര്‍ വന്ന്‌ ഇരികാറുള്ള ഫേമസ് "ഹീറോസ്ഹോട്ടല്‍ " കണ്ടു , അവിടുന്ന്  ഐശ്വര്യമായി ഒരു ലൈം സോഡാ കുടിച്ച്  തുടക്കം കുറിച്ചു , സാഹിത്യ അക്കാദമിക്ക് എതിര്‍വശമുള്ള BUILDING  ല്‍ ആണ് ചേതന മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്  .. അവിടെ എത്തി  ഋഷി N  ടീം നു വേണ്ടി വെയിറ്റ് ചെയ്തു ...പറഞ്ഞതിലും നേരത്തെ ആണ് ഞാന്‍ എത്തിയിരിക്കുന്നത് ... കുറച്ചു നേരം  ഇരുന്നു ... ബോര്‍ അടിച്ചപ്പോള്‍ പുറത്തു ഇറങ്ങി  റോഡിലുടെ ഒരു നടത്തം .. ചെന്ന് എത്തിയത് തൃശൂര്‍ റൌണ്ട് ല്‍ ..  പിന്നെ സ്വപ്ന തിയേറ്റര്‍ വഴി കറങ്ങി തിരിഞ്ഞ്  വീണ്ടും ചേതന മീഡിയ യുടെ മുന്നില്‍ [ തിരിച്ചു നടന്നത് വേറെ വഴി ആണ് .. ഇടയ്ക്കു  ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കുള്ള   വഴി മറന്ന എനിക്ക് സുന്ദരി ആയ ഒരു ചേച്ചിയാണ് വഴി പറഞ്ഞു തന്നത് ] ..
 അങ്ങനെ ഇന്‍സ്റ്റിറ്റ്യൂട്ട് എത്തി .. അകത്തു കേറിയില്ല , താഴെ വെയിറ്റ് ചെയ്തു ... റോഡിലുടെ പായുന്ന വാഹനങ്ങളേം , അവിടുത്തെ ആള്‍ക്കാരേം എല്ലാം നോക്കി അങ്ങനെ ഒരു നില്‍പ്‌ .. പെട്ടെന്ന് ഒരു കാര്‍ നിര്‍ത്തി , അതില്‍ നിന്നും സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ അവതരിപ്പിക്കുന്ന കുട്ടിയും [ പേര് ഷേഹ ] അവളുടെ parents  ഉം  ഇറങ്ങി ' ഇന്ത്യാ ഗേറ്റ് ' എന്ന ഹോട്ടല്‍ ല്‍ ഭക്ഷണം കഴിക്കാന്‍ പോവുന്നത്  കണ്ടു ... ഹോ ഇനി എന്നാണാവോ  ഇത്രേം വലിയ ഹോട്ടലില്‍ ഞാനൊന്ന്  കേറുക എന്ന് ഓര്‍ത്തു ... അങ്ങനെ സമയം പോയത് അറിഞ്ഞില്ല , ഋഷി ഭായ് ഇപ്പോള്‍ എത്തുമെന്ന് വിളിച്ചു പറഞ്ഞു , ഞാന്‍ ചേതനയില്‍ ചെന്ന് ഇരുന്നു .. അല്‍പ സമയത്തിന്നുള്ളില്‍ അവിടെ ഒരാള്‍ എത്തി ... ഒരു താടിക്കാരന്‍ , തൊപ്പി ഒക്കെ വെച്ച് , തോളത് ഒരു ബാഗും , കയ്യില്‍ ഒരു switched  off  മൊബൈല്‍ ഫോണും ... അത് ഹൃഷി ഭായ് ആയിരുന്നില്ല .. മറ്റൊരാള്‍ ആയിരുന്നു .. എന്‍റെ കൂടെ ഈ ഡയലോഗ് പ്രൊജക്റ്റ്‌ ല്‍ പ്രഥാന കഥാപാത്രമായ് അഭിനയിക്കാന്‍ പോക്കുന്ന ആള്‍ .. പേര് ഡിസ്നി ജെയിംസ്‌ !

To Be Continued . . .