Friday 28 September 2012

Audition journeys





സെപ്റ്റംബര്‍ 27 , 2012 ..

അങ്ങനെ മറ്റൊരു audition  കൂടെ കഴിഞ്ഞു .. ലവ് psychology  എന്ന ഒരു ലോ ബജറ്റ് ഫിലിം ..
"100  രൂപ registration  ഫീ ചോദിക്കുന്നവര്‍ എങ്ങനെ പടം പിടിക്കും?" എന്ന ചോദ്യം ഒരു വശത്തും .. മറു വശത്ത് "അതൊക്കെ റൂം rent  ഇനത്തില്‍ പിടിക്കുന്നതാവം" എന്ന വാദവും നില നില്‍ക്കെ ആണ് , കൊല്ലത്ത്, collectorate  junction നു അടുത്ത്  , ഈ audition  നു പോയത് ..

സെപ്റ്റംബര്‍ 26  നു വൈകീട്ട് 4  മണിക്ക് എറണാകുളത്തേക്ക് വണ്ടി കയറി .. ഒപ്പം സുജിത്ത് ഭായ് {onlookers  media } ഉം ഉണ്ടായിരുന്നു .. അദ്ദേഹം ഓണ്‍ലൈന്‍ പ്രൊമോഷന്‍ വര്‍ക്ക്സുമായി ബന്ധപെട്ട് എറണാകുളത്തേക്കുള്ള യാത്രയില്‍ ആണ് .. സിനിമാ മോഹങ്ങളും , സ്വപ്നങ്ങളും , പ്രതീക്ഷകളും  പങ്കുവെച്ച്  ഒരുമിച്ചുള്ള ഒരു സുന്ദരമായ യാത്ര ..
രാത്രി 8 മണിക്ക് നോര്‍ത്ത് ല്‍ ഇറങ്ങി .. അവിടെ ഞങ്ങളെ സ്വീകരിക്കാന്‍ ജോബ്‌ - Job  J  Neriamparambil { onlookers } ഹാജര്‍.. കൊല്ലത്തേക്കുള്ള  അടുത്ത വണ്ടി 11  മണിക്ക് .. അതുവരെ സ്റ്റേഷനില്‍ ഇരുന്ന് ബോര്‍ അടിക്കാന്‍ ഉദ്ദേശമില്ല .. അങ്ങനെ സുജിത്ത് , ജോബ്‌ എന്നിവരുടെ കൂടെ onlookers ന്‍റെ ഓഫീസിലേക്ക് വിട്ടു  ..  [തമാശകളും , കാര്യങ്ങളും പറഞ്ഞ് രാത്രി റോട്ടിലൂടെയുള്ള ഒരു  നടത്തം]..  അവിടെ എത്തി ആദ്യം കണ്ടത് 'തീവ്രം' സിനിമയുടെ promotion  വര്‍ക്ക്സ് തകൃതിയായി ചെയുന്ന ധനേഷ് ഭായ് യെ .. തൊട്ടടുത്ത റൂമില്‍ ഡയറക്ടര്‍ സന്ദീപ്‌ .. ഇടക്ക് ഫോണ്‍ ചെയ്യാന്‍ പുറത്തിറങ്ങിയപ്പോള്‍ തമിള്‍  ഡയറക്ടര്‍ സുനില്‍ അകത്തേക്ക്  കയറി പോകുന്നത് കണ്ടു .. 10  മണി ആയപ്പോള്‍ ' onlookers ' നോട് യാത്ര പറഞ്ഞ് ,   ഡിന്നര്‍ കഴിക്കാന്‍ ഇറങ്ങി .. വീണ്ടും നോര്‍ത്ത് സ്റ്റേഷന്‍ലേക്ക്..  11  മണിക്കുള്ള ചെന്നൈ മെയിലില്‍ ഭാഗ്യവശാല്‍ സീറ്റ്‌ കിട്ടി .. ഇതുവരെ എന്‍റെ കൂടെ ഉണ്ടായിരുന്ന സുജിത്ത് ഭായ് ക്ക് താങ്ക്സ് ..

ഇനിയുള്ള യാത്ര ഒറ്റക്കാണ് ..രാത്രി തണുത്ത കാറ്റും കൊണ്ട് ട്രെയിനിന്‍റെ സൈഡ് സീറ്റില്‍ ഇരുന്നുള്ള യാത്ര .. നിലാവിന്‍റെ വെളിച്ചത്തില്‍ കായലും കരയും നോക്കി മുന്നോട്ടു കുതിച്ചു .. ഉറക്കം വന്നതേ ഇല്ല .. അതിരാവിലെ 2  മണിക്ക് കൊല്ലം സ്റ്റേഷനില്‍ ചെന്നിറങ്ങി .. തണുത്ത വെള്ളത്തില്‍ മുഖം ഒന്ന് കഴുകി.. കയ്യില്‍ കരുതിയിരുന്ന പത്രം എടുത്തു വിരിച്ചു അതില്‍ കിടന്നു .. പതിയെ ഒന്ന് മയങ്ങി ..പുലര്‍ച്ചെ 5  മണിക്ക് എണീറ്റു.. അല്ല . തട്ടി എഴുനേല്‍പിച്ചു, ഒരു പോലീസുകാരന്‍.. ഇതുപോലെ കിടന്നുറങ്ങുന്ന മറ്റു എല്ലാവരെയും എഴുനേല്‍പ്പിക്കുന്ന കാഴ്ചയും  കണ്ടു ..

കുളിച്ചു ഫ്രഷ്‌ ആയി രാവിലെ 7 മണിക്ക്  ബസ്‌ കയറി  .. അവിടെ അടുത്ത് തന്നെയാണ് collectorate  junction ..
സ്ഥലത്ത് എത്തി .. ഒന്നര മണിക്കൂര്‍ ഒരു അമ്പലത്തിന്‍റെ അടുത്ത് ആല്‍മര ചുവട്ടില്‍ ഇരുന്നും , കിടന്നും റസ്റ്റ്‌ എടുത്ത് സമയം പോക്കി .. 9  മണി ആയപ്പോള്‍ audition  നു ചെന്നു..  ആകെ ഒരു 25  പേര്‍.. അത്രയേ  ഉണ്ടായിരുന്നുള്ളൂ ..  അക്കൂട്ടത്തില്‍ കണ്ണൂര്‍ , മലപുറം ഭാഗത്ത് നിന്നുള്ളവരും ഉണ്ട് ..   കൂടെ വന്നവര്‍ എല്ലാവരും നിരാശരായി കാണപെട്ടു.. ചിലര്‍ക്ക് 100  രൂപ registration ഫീസ്‌ ല്‍ ദേഷ്യം .. മറ്റു ചിലര്‍ക്ക് ചെറിയ audition  ആയതില്‍ ഉള്ള വിഷമം  .. എന്തായാലും  സ്ക്രീന്‍ ടെസ്റ്റ്‌ കഴിഞ്ഞു .. എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കാം എന്ന പതിവ് ഡയലോഗ് ..

പ്രതീക്ഷകള്‍ കുറവാണ് എങ്കിലും അര്‍ജുന്‍ , ഷാനവാസ് , ശ്രീജിത്ത്‌ , സംഗീത്, 
രാഹുല്‍ തുടങ്ങിയ ഫ്രണ്ട്സ് നെ കിട്ടിയതില്‍ സന്തോഷം .. 
മനസ്സിന്‍റെ സിസ്റ്റം ഒന്ന് restart ചെയ്ത് പുത്തന്‍ പ്രതീക്ഷകളുമായി യാത്രകള്‍ തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു . . .

NOT  THE  END 
to  be  continued . .