Thursday 27 December 2012

ഒരു കണ്ണാടി കഥ


ഇതൊരു ഷോര്‍ട്ട് ഫിലിം  ആണ് .. ഒരുപാട് ആള്‍ക്കാരുടെ അധ്വാനത്തിന്‍റെ  ഫലമായി ഈ ജനുവരിയില്‍ റിലീസ് ആവാന്‍ പോവുന്ന ഷോര്‍ട്ട് ഫിലിം : " ഒരു കണ്ണാടി കഥ " 


റിലീസിംഗ് സമയത്ത്  ഇതിന്‍റെ   ഏറ്റവും വലിയ പ്രത്യേകത ടൈറ്റില്‍ കാര്‍ഡില്‍ തെളിയാന്‍ പോവുന്ന ഈ അക്ഷരങ്ങള്‍ തന്നെ ആയിരിക്കും :-

" നിര്‍മാണം : സിനിമ പാരടിസോ ക്ലബ്ബ് "





Editor Joby at Spot Editing work [ 1st day of shoot ]


Sunday 28 October 2012

ലോട്ടസ് ക്ലബിലെ ഓടിഷന്‍

During Audition @ Ernakulam Lotus Club


നവാഗതനായ  രാജ് പ്രഭാവ്തി മേനോന്‍ സംവിധാനം ചെയ്യുന്ന " Buddy " എന്ന സിനിമയുടെ ഓടിഷന് പങ്കെടുക്കാന്‍ ആണ് ഇത്തവണ എറണാകുളത്ത് എത്തിയത്..

സ്ഥലം : ലോട്ടസ് ക്ലബ്‌ , 

തിയതി : 2012 ഒക്ടോബര്‍ 21 ഞായറാഴ്ച  , 
സമയം : രാവിലെ 8:30 , 
സംഘാടകര്‍ : ലുക്മാന്‍സ് ഫാഷന്‍ ഇവന്റ് & മോഡല്‍ മാനെജ്മെന്റ് , എറണാകുളം .

ഞാന്‍ പങ്കെടുക്കുന്ന നാലാമത്തെ ഓടിഷന്‍ ആണ് ഇത് .. പങ്കെടുത്തവയില്‍ വച്ച് ഏറ്റവും വലിയ ഇവന്റ് എന്ന് തന്നെ പറയാം.. പതിവ് പോലെ പറഞ്ഞതിലും നേരത്തെ സ്ഥലത്ത് എത്തി .. കൃത്യമായി പറഞ്ഞാല്‍ രാവിലെ ആറ് മണിക്ക് ..

തലേന്ന് [ ഒക്ടോബര്‍ ഇരുപതു ശനിയാഴ്ച ] രാത്രി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങി , അവിടെ തന്നെ പേപ്പര്‍ വിരിച്ചു  കിടന്നുറങ്ങി , പുലര്‍ച്ചെ 4 മണിക്ക് എഴുനേറ്റു കുളിച്ചാണ് ഈ വരവ് .. അതിരാവിലെ ഉള്ള നടത്തം , അതിനു അതിന്റേതായ ഒരു ഫ്രെഷ്നെസ് ഉണ്ട് ..  സൗത്ത് സ്റ്റേഷന്‍ മുതല്‍  ദര്‍ബാര്‍ ഹാള്‍ റോഡ്‌ വഴി ഇടവും വലവും തിരിയാതെ നേരെ 20 മിനിറ്റ് നടന്നാല്‍ ടീ ഡീ എം ഹാള്‍ ആയി .. അതിനടുത്താണ് ലോട്ടസ് ക്ലബ്‌ .. ആറ് മണിക്ക് ലോട്ടസ് ക്ലബിന് മുന്‍പില്‍ ഹാജരായെങ്കിലും  അടുത്ത രണ്ടര മണിക്കൂര്‍ തള്ളി നീക്കണം ഓടിഷന്‍ തുടങ്ങാന്‍ .. അതിനിടക്ക് ബ്രേക്ക്‌ഫാസ്റ്റും കഴിക്കണം ..
എറണാകുളത്തെ തെരുവുകള്‍ അപരിചിതമല്ല .. ഒരുപാട് ഒന്നും ഇല്ല എങ്കിലും അത്യാവിശ്യം അലഞ്ഞിട്ടുണ്ട് .. അക്കൂട്ടത്തില്‍ ഇതും .  വാരിയം റോഡ്‌ വഴി പള്ളിമുക്ക് ജങ്ക്ഷനില്‍ എത്തി ഹോട്ടലില്‍ നിന്നും ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു .. ഇറങ്ങി നടക്കാന്‍ നേരം ഒരു ഭിക്ഷക്കാരി എനിക്ക് നേരെ കൈ നീട്ടി .. പൊതുവേ ഭിക്ഷക്കാരെ പ്രോത്സാഹിപ്പിക്കാറില്ലാത്ത ഞാന്‍ എന്തുകൊണ്ടോ  അവര്‍ക്ക് ഒരു നാണയ തുട്ട് കയ്യിലിട്ടു കൊടുത്തു .. " നന്നായി വരും മോനെ " എന്ന മട്ടില്‍ അവര്‍ എന്‍റെ തലയില്‍ തൊടാതെ തൊട്ട്‌ അനുഗ്രഹിച്ചു .. അങ്ങനെ ആ അനുഗ്രഹവും മേടിച്ചു തിരിച്ചു ലോട്ടസ് ക്ലബിലേക്ക് നടന്നു . . .

To be continued ..




Friday 28 September 2012

Audition journeys





സെപ്റ്റംബര്‍ 27 , 2012 ..

അങ്ങനെ മറ്റൊരു audition  കൂടെ കഴിഞ്ഞു .. ലവ് psychology  എന്ന ഒരു ലോ ബജറ്റ് ഫിലിം ..
"100  രൂപ registration  ഫീ ചോദിക്കുന്നവര്‍ എങ്ങനെ പടം പിടിക്കും?" എന്ന ചോദ്യം ഒരു വശത്തും .. മറു വശത്ത് "അതൊക്കെ റൂം rent  ഇനത്തില്‍ പിടിക്കുന്നതാവം" എന്ന വാദവും നില നില്‍ക്കെ ആണ് , കൊല്ലത്ത്, collectorate  junction നു അടുത്ത്  , ഈ audition  നു പോയത് ..

സെപ്റ്റംബര്‍ 26  നു വൈകീട്ട് 4  മണിക്ക് എറണാകുളത്തേക്ക് വണ്ടി കയറി .. ഒപ്പം സുജിത്ത് ഭായ് {onlookers  media } ഉം ഉണ്ടായിരുന്നു .. അദ്ദേഹം ഓണ്‍ലൈന്‍ പ്രൊമോഷന്‍ വര്‍ക്ക്സുമായി ബന്ധപെട്ട് എറണാകുളത്തേക്കുള്ള യാത്രയില്‍ ആണ് .. സിനിമാ മോഹങ്ങളും , സ്വപ്നങ്ങളും , പ്രതീക്ഷകളും  പങ്കുവെച്ച്  ഒരുമിച്ചുള്ള ഒരു സുന്ദരമായ യാത്ര ..
രാത്രി 8 മണിക്ക് നോര്‍ത്ത് ല്‍ ഇറങ്ങി .. അവിടെ ഞങ്ങളെ സ്വീകരിക്കാന്‍ ജോബ്‌ - Job  J  Neriamparambil { onlookers } ഹാജര്‍.. കൊല്ലത്തേക്കുള്ള  അടുത്ത വണ്ടി 11  മണിക്ക് .. അതുവരെ സ്റ്റേഷനില്‍ ഇരുന്ന് ബോര്‍ അടിക്കാന്‍ ഉദ്ദേശമില്ല .. അങ്ങനെ സുജിത്ത് , ജോബ്‌ എന്നിവരുടെ കൂടെ onlookers ന്‍റെ ഓഫീസിലേക്ക് വിട്ടു  ..  [തമാശകളും , കാര്യങ്ങളും പറഞ്ഞ് രാത്രി റോട്ടിലൂടെയുള്ള ഒരു  നടത്തം]..  അവിടെ എത്തി ആദ്യം കണ്ടത് 'തീവ്രം' സിനിമയുടെ promotion  വര്‍ക്ക്സ് തകൃതിയായി ചെയുന്ന ധനേഷ് ഭായ് യെ .. തൊട്ടടുത്ത റൂമില്‍ ഡയറക്ടര്‍ സന്ദീപ്‌ .. ഇടക്ക് ഫോണ്‍ ചെയ്യാന്‍ പുറത്തിറങ്ങിയപ്പോള്‍ തമിള്‍  ഡയറക്ടര്‍ സുനില്‍ അകത്തേക്ക്  കയറി പോകുന്നത് കണ്ടു .. 10  മണി ആയപ്പോള്‍ ' onlookers ' നോട് യാത്ര പറഞ്ഞ് ,   ഡിന്നര്‍ കഴിക്കാന്‍ ഇറങ്ങി .. വീണ്ടും നോര്‍ത്ത് സ്റ്റേഷന്‍ലേക്ക്..  11  മണിക്കുള്ള ചെന്നൈ മെയിലില്‍ ഭാഗ്യവശാല്‍ സീറ്റ്‌ കിട്ടി .. ഇതുവരെ എന്‍റെ കൂടെ ഉണ്ടായിരുന്ന സുജിത്ത് ഭായ് ക്ക് താങ്ക്സ് ..

ഇനിയുള്ള യാത്ര ഒറ്റക്കാണ് ..രാത്രി തണുത്ത കാറ്റും കൊണ്ട് ട്രെയിനിന്‍റെ സൈഡ് സീറ്റില്‍ ഇരുന്നുള്ള യാത്ര .. നിലാവിന്‍റെ വെളിച്ചത്തില്‍ കായലും കരയും നോക്കി മുന്നോട്ടു കുതിച്ചു .. ഉറക്കം വന്നതേ ഇല്ല .. അതിരാവിലെ 2  മണിക്ക് കൊല്ലം സ്റ്റേഷനില്‍ ചെന്നിറങ്ങി .. തണുത്ത വെള്ളത്തില്‍ മുഖം ഒന്ന് കഴുകി.. കയ്യില്‍ കരുതിയിരുന്ന പത്രം എടുത്തു വിരിച്ചു അതില്‍ കിടന്നു .. പതിയെ ഒന്ന് മയങ്ങി ..പുലര്‍ച്ചെ 5  മണിക്ക് എണീറ്റു.. അല്ല . തട്ടി എഴുനേല്‍പിച്ചു, ഒരു പോലീസുകാരന്‍.. ഇതുപോലെ കിടന്നുറങ്ങുന്ന മറ്റു എല്ലാവരെയും എഴുനേല്‍പ്പിക്കുന്ന കാഴ്ചയും  കണ്ടു ..

കുളിച്ചു ഫ്രഷ്‌ ആയി രാവിലെ 7 മണിക്ക്  ബസ്‌ കയറി  .. അവിടെ അടുത്ത് തന്നെയാണ് collectorate  junction ..
സ്ഥലത്ത് എത്തി .. ഒന്നര മണിക്കൂര്‍ ഒരു അമ്പലത്തിന്‍റെ അടുത്ത് ആല്‍മര ചുവട്ടില്‍ ഇരുന്നും , കിടന്നും റസ്റ്റ്‌ എടുത്ത് സമയം പോക്കി .. 9  മണി ആയപ്പോള്‍ audition  നു ചെന്നു..  ആകെ ഒരു 25  പേര്‍.. അത്രയേ  ഉണ്ടായിരുന്നുള്ളൂ ..  അക്കൂട്ടത്തില്‍ കണ്ണൂര്‍ , മലപുറം ഭാഗത്ത് നിന്നുള്ളവരും ഉണ്ട് ..   കൂടെ വന്നവര്‍ എല്ലാവരും നിരാശരായി കാണപെട്ടു.. ചിലര്‍ക്ക് 100  രൂപ registration ഫീസ്‌ ല്‍ ദേഷ്യം .. മറ്റു ചിലര്‍ക്ക് ചെറിയ audition  ആയതില്‍ ഉള്ള വിഷമം  .. എന്തായാലും  സ്ക്രീന്‍ ടെസ്റ്റ്‌ കഴിഞ്ഞു .. എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കാം എന്ന പതിവ് ഡയലോഗ് ..

പ്രതീക്ഷകള്‍ കുറവാണ് എങ്കിലും അര്‍ജുന്‍ , ഷാനവാസ് , ശ്രീജിത്ത്‌ , സംഗീത്, 
രാഹുല്‍ തുടങ്ങിയ ഫ്രണ്ട്സ് നെ കിട്ടിയതില്‍ സന്തോഷം .. 
മനസ്സിന്‍റെ സിസ്റ്റം ഒന്ന് restart ചെയ്ത് പുത്തന്‍ പ്രതീക്ഷകളുമായി യാത്രകള്‍ തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു . . .

NOT  THE  END 
to  be  continued . .

Sunday 5 August 2012

Chetana Media Dialogue Project [ Part 2 ]

ഡിസ്നി ജെയിംസ്‌

അദ്ദേഹം സീനിയര്‍ ആണ് .. ഷോര്‍ട്ട് & തമിള്‍ ഫീച്ചര്‍ ഫിലിം ല്‍ അഭിനയിച്ച ആള്‍ .. മുന്‍പ് ഒരിക്കല്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ട് എങ്കിലും നേരിട്ട് കാണുന്നത് ആധ്യമായിട്ടാണ് .. കണ്ടു , പരിചയപെട്ടു , ഡയറക്ടര്‍ ഋഷി ഭായ് വരുന്നത് വരെ സംസാരിച്ച് ഇരുന്നു .. അപ്പഴേകും സമയം വൈക്കുന്നേരം ആയി .. ഋഷി ഭായ് എത്തി .. ലോകേഷന്‍ നോക്കാന്‍ പോയതായിരുന്നു കക്ഷി .. തൃശൂര്‍ വിലങ്ങന്‍ കുന്നുകള്‍ ആണ് ഷൂട്ടിംഗ് നു ഉദേശിച്ച സ്ഥലം .. അന്ന് രാത്രി സാഹിത്യ അക്കാദമിയുടെ മുന്നില്‍ വെച്ച് ക്യാമറ മാന്‍ സ്വാതി ഹര്‍ഷന്‍ , പ്രൊഡക്ഷന്‍ കിരണ്‍ ശശിധരന്‍ എന്നിവരെ പരിചയപെട്ടു ..  
തിരിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഹാളില്‍ എത്തി മെയിന്‍ ക്യാമറ മാന്‍ സിബു കനകമല , അസ്സോസിയേറ്റ്‌ ഡയറക്ടര്‍ രോഹന്‍ , ആര്‍ട്ട്‌ വര്‍ക്ക്‌ ചെയ്യുന്ന ശ്രീരാഗ്  എന്നിവരെ കണ്ടു .. എല്ലാവരും ഉണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഹാളില്‍.. അടുത്ത പരിപാടി സ്ക്രിപ്റ്റ് വായന ആണ് .. അതായത് തിരകഥ ആദ്യം മുതല്‍ ഒന്ന് വായിച്ചു കേള്‍പ്പിക്കണം .. അതിലുള്ള ഡയലോഗുകള്‍ തെറ്റാതെ പറയണം .. സംവിധായകനും , അദ്ധേഹത്തിന്റെ സഹായിയും , രണ്ട് നടന്മാരും ഉള്ള ഗ്രൂപ്പ്‌ ഡിസ്കഷന്‍ പോലെ .. കാണാന്‍ യൂണിറ്റ് ലെ മറ്റു അംഗങ്ങളും..   ഞങ്ങളുടെ ഡയലോഗ് rendering എങ്ങനെ ഉണ്ട് എന്ന് അറിയാന്‍ വേണ്ടി ആണ് ഇത് .. ഡിസ്നി ഭായ് തന്‍റെ ഡയലോഗുകള്‍ കൂള്‍ ആയിട്ട് ഇരുന്നു വായിച്ചു കേള്‍പ്പിക്കുന്നത് കേട്ട് ഞാന്‍ അന്ധം വിട്ടു .. ടെന്‍ഷന്‍ തോന്നിയില്ല എന്ന് പറഞ്ഞാല്‍ കള്ളം ആവും .. ടെന്‍ഷന്‍ തോന്നി .. നല്ലോണം തോന്നി .. ഇടക് ഇടക് ഉള്ള ഡിസ്നി ഭായ് ന്‍റെ  തമാശകള്‍ കേട്ടാണ് ഞാന്‍ കൂള്‍ ആയതു .. സിറ്റുവേഷന്‍ കൂള്‍ ആക്കാന്‍ വേണ്ടി അദ്ദേഹം അറിഞ്ഞുകൊണ്ട് തമാശകള്‍ പൊട്ടിക്കുന്നതാണോ എന്നും ഞാന്‍ സംശയിക്കുന്നു .. എന്തായാലും ടെന്‍ഷന്‍ അടിക്കാതെ കൂള്‍ ആയിട്ടു തന്നെ ഇരിക്കുക  എന്നത്  എന്നെ സംബന്തിചിടത്തോളം വളരെ important  ആയിരുന്നു .. കാരണം എനിക്ക് ഇത് ആദ്യത്തെ എക്സ്പീരിയന്‍സ് ആണ് .. വീട്ടില്‍ കണ്ണാടിയുടെ മുന്നില്‍ നിന്നു  ഡയലോഗുകള്‍ കാച്ചുന്നത്   പോലെ അല്ലല്ലോ  നാലാളുടെ മുന്നില്‍ നിന്നു തെറ്റാതെ പറയുന്നത് .. ടെന്‍ഷന്‍ അടിച്ചാല്‍ പോയില്ലേ ?  ഋഷി ഭായ് ഉം രോഹന്‍ ഭായ് ഉം പറയുന്നത് ശ്രദ്ധയോടെ കേട്ട് ഡയലോഗുകള്‍ തരകേടില്ലാതെ പറയാന്‍ സാധിച്ചു .. ആദ്യത്തെ സംഭാഷണം പറഞ്ഞതിന് ശേഷം രോഹന്‍ ഭായ് : " നീ പറഞ്ഞത് കറക്റ്റ് ആണ് " എന്ന് പറഞ്ഞപ്പോള്‍ തോന്നിയ ആ സന്തോഷം ഉണ്ടല്ലോ .. പറഞ്ഞ് അറിയിക്കാന്‍ പറ്റൂല .. തൊട്ടടുത്ത് ഇരുന്ന് ഡിസ്നി ചേട്ടനും ഡയലോഗുകള്‍ ഗംബീരമായി പറഞ്ഞു.. എല്ലാം കഴിഞ്ഞ് ഋഷി ഭായ് ന്‍റെ ആ തൃശൂര്‍ സ്ലാന്ഗ് ല്‍ ഉള്ള ഒരു  സ്വഥസ്സിധമായ ഡയലോഗ് : " ആ ഇത് ഓക്കെ ആടാ .. ഇങ്ങനെ മതി ട്ടാ .. "
അതോടെ READING  SESSION  ഓവര്‍ ..
ഇങ്ങനെ ഒരു പരിപാടി വെച്ചതുകൊണ്ട് ചില്ലറ ഒന്നും അല്ല ഗുണം ഉണ്ടായതു .. അവിടെ ചെന്ന് കേറുമ്പോള്‍ എന്‍റെ confidence  എന്തായിരുന്നോ അതിനെക്കാള്‍ ഇരട്ടി ആയി വര്‍ധിക്കാന്‍ ഇത് സഹായിച്ചു .. ഒപ്പം ആവേശവും .. നാളെ രാവിലെ ഒന്ന് ഷൂട്ടിംഗ് തുടങ്ങി കിട്ടിയാല്‍ മതി എന്നായി പിന്നെ ..
അതി രാവിലെ ഷൂട്ട്‌  തുടങ്ങാം എന്ന വാക്കാല്‍ ഞങ്ങള്‍ റൂം പൂട്ടി 'ഇന്ത്യ ഗേറ്റ് ' ഹോട്ടല്‍ ലേക്ക്   ഡിന്നര്‍ കഴിക്കാന്‍ പോയി ..

To  Be  Continued ..  



░ ░ٌٌٌI░N░C░I░D░ E░░N░T░S░ ░ ░ ░ ░ ░ ░░░░ ░░ ˚ —



ജീവിതത്തില്‍ ഒരുപാട്  expect ചെയ്യാത്ത  incidents നടക്കാറുണ്ട് .. ഇതൊന്നും  നമ്മള്‍  തേടി  പോകുന്നതല്ല .. നമ്മളെ  തേടി  എത്തുന്നതാണ് .. ഒരു  പക്ഷെ  എന്തിനോടെങ്കിലും  ഉള്ള  നമ്മുടെ  ഉള്ളിലെ  അടങ്ങാത്ത  മോഹം  കൊണ്ട്  ആവാം .. അങ്ങനെ  ഒക്കെ  സംഭവിച്ചു  പോകുന്നു ..ഒരുപാട്  ഒരുപാട്  ഉണ്ടായിട്ടുണ്ട്   അങ്ങനത്തെ  incidence .. ഒരു  ചെറിയ  example പറയാം .. ഉസ്താദ്  ഹോട്ടല്‍  കാണാന്‍  വേണ്ടി  റിലീസ്  ന്‍റെ അന്ന്  തന്നെ  ആദ്യത്തെ  ഷോ ക്ക്  ഞാന്‍ പോയി.. ഭയങ്കര  തിരക്ക്.. ടിക്കറ്റ്‌  കിട്ടാന്‍ ഒരു  വഴിയും  ഇല്ല .. അവസാനം  ഏതോ  ഒരു  പയ്യന്‍റെ കയ്യില്‍  പൈസ  ഏല്‍പിച്ച്‌  അവനെ  കൊണ്ട്  ടിക്കറ്റ്‌  എടുപ്പിച്ചു  .. എവിടെ  നിന്നോ  വന്ന്  എങ്ങോട്ടോ  പോയ  ഒരു  പയ്യന്‍ .. പക്ഷെ  അവന്‍  കാരണം  അന്ന്  എനിക്ക്  ആ  തിയേറ്ററില്‍ ആ  കറക്റ്റ്  ടൈം ല്‍  കേറാന്‍ പറ്റി.. ഇനി  കാര്യം  ഇതാണ് .. അവന്‍ അവന്റെ  ഫ്രണ്ട്സ്  ന്‍റെ  കൂടെ  കേറാം  എന്ന്  പറഞ്ഞു.. എന്നാലും  തിയേറ്റര്‍ ന്‍റെ  ഉള്ളില്‍  കേറി  ഞാന്‍  അവന്‍  വരുന്നുണ്ടോ  എന്ന്  കുറെ  നേരം  നോക്കി  നിന്നു  പക്ഷെ  കണ്ടില്ല.. അങ്ങനെ  കുറച്ച്  നടുക്ക്  ആയിട്ടാണ്  എനിക്ക്  സീറ്റ്‌  കിട്ടിയത്.. കിട്ടിയ  സീറ്റ്‌  ല്‍  ഇരുന്നു.. ഇരുന്നത്  ഏതോ  ഒരു റിയല്‍ എസ്റ്റേറ്റ്‌കാരന്‍റെ  അടുത്ത്.. പേര്  സക്കീര്‍ കല്ലായി.. 'പടത്തില്‍ ഞാന്‍  ഉണ്ടാവാന്‍ ഒരു  സാധ്യത  ഇല്ലാതില്ല'  എന്ന്  പറഞ്ഞപോള്‍  പുള്ളിക്  സന്തോഷം .. [ ഈ  സിനിമയുടെ  ഷൂട്ടിംഗ്  കാണാന്‍  പോയപോള്‍ ഒരു  പാട്ട്  സീനില്‍ അഭിനയിക്കാന്‍  ചെറിയ  ഒരു  അവസരം  ലഭിച്ചിരുന്നു  ].. സംസാരിച്ച് വന്നപ്പോള്‍ പുള്ളി  നമ്മുടെ  തിരകഥാകൃത്ത്     ടി  എ  റസാക്ക്  ന്‍റെ  neighbour ആണ് .. എന്‍റെ  നമ്പര്‍  നോട്ട്  ചെയ്ത  അദ്ദേഹം  പറഞ്ഞു  : " ഞാന്‍  ഇക്കാ യോട്  പറയാം  , പോയി  കണ്ടു  നോക്കു  " എന്ന് .. ഉസ്താദ്  ഹോട്ടല്‍  കണ്ട്  ഇറങ്ങിയപ്പോള്‍   മനസ്സില്‍  ഒരു  ദുഃഖം   + രണ്ട് സന്തോഷം .. ദുഃഖം  പടത്തില്‍  എന്‍റെ  മുഖം  ഇല്ലാത്തതിനാല്‍ .. സന്തോഷം  ഒന്ന്  പടം  നന്നായത്തിന്റെ  രണ്ട് ടി  എ  റസാക്ക്  ലേക്ക്  ഒരു  വഴി  ഒരുക്കി  തന്നതിന്‍റെ .. ഇനി  ആര്‍ക്ക്  അറിയാം  ഭാഗ്യം  ആ  പയ്യന്റെം    , ടിക്കറ്റ്‌  ന്റേം   , ' റസാക്ക്  ഇക്കാ ' യുടേം  രൂപത്തില്‍  വന്നതല്ല  എന്ന് .. എന്തായാലും  കാത്തിരുന്നു  കാണേണ്ടി  വരും..
 
ശേഷം സ്ക്രീനില്‍ . . .
 

NOT THE END
Vaisakh calicut

Tuesday 3 April 2012

CHETHANA MEDIA DIALOGUE PROJECT [ Part 1 ]

 ചേതന മീഡിയ യുടെ ഡയലോഗ് പ്രൊജക്റ്റ്‌:



ഋഷി വാസുദേവ് എന്ന എന്‍റെ സുഹൃത്ത്‌ വിളിച്ചിട്ടാണ് ഞാന്‍ ആദ്യമായി തൃശ്ശൂര്  കാലുകുത്തുന്നത് ... തൃശൂര്‍ , സാംസ്കാരിക നഗരം .. അവിടുത്തെ ഒരു മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ DIRECTION  കോഴ്സ് പഠിക്കുക്കയാണ് ഋഷി ... അഭിനയിക്കാന്‍ ഒരാളെ വേണം , ഞങ്ങളുടെ സൗഹൃദവും അതില്‍ ഉപരി അടങ്ങാത്ത എന്‍റെ സിനിമാഭ്രാന്തും കണ്ടപ്പോള്‍ പുള്ളി തീരുമാനിച്ചു അവരുടെ കൊച്ചു സിനിമയില്‍ ഒരു അവസരം നല്‍കാന്‍ ..

തൃശൂര്‍ക്ക് വണ്ടി കേറുമ്പോള്‍  മനസ്സില്‍ ആകെ ഒരു കാര്യമേ ഉണ്ടായിരുന്നുള്ളു ... ' പണി പാലും വെള്ളത്തില്‍ കിട്ടരുതേ ദൈവമേ ' എന്ന് .. കാരണം  എന്നെ സംബന്ധിചിടത്തോളം പുറമേ നിന്നുള്ള ഒരു ഗ്രൂപു മായി വര്‍ക്ക്‌ ചെയ്യാന്‍ പോക്കുന്ന ആദ്യത്തെ സംരംഭം  ആണ് ഈ ഡയലോഗ് പ്രൊജക്റ്റ്‌ ... മുന്‍പ് ' ഒരു മൊബൈല്‍ കഥ ' എന്ന ഷോര്‍ട്ട് ഫിലിം ല്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അതില്‍ എല്ലാവരും എന്‍റെ പരിചയക്കാര്‍ ആയിരുന്നു ... ഇതില്‍ ഡയറക്ടര്‍ ഒഴികെ ബാക്കി എല്ലാവരും അപരിചിതര്‍ ... എല്ലാവരുടേം മുന്നില്‍ തരകേടില്ലാതെ പെര്‍ഫോം ചെയ്യാന്‍ പറ്റണേ എന്ന് മാത്രമാണ് പ്രാര്‍ത്ഥന   ..

റെയില്‍വേ സ്റ്റേഷനില്‍ ചെന്ന് ഇറങ്ങി നേരെ സാഹിത്യ അകാദമിയിലേക്ക് ഓട്ടോ പിടിച്ചു ... അവിടെ JUNCTION  ല്‍ ചെന്ന് ഇറങ്ങി ചുറ്റിനും ഒന്ന് നോക്കി .. മഹാരഥന്മാര്‍ ഒരുപാട് പേര്‍ വന്ന്‌ ഇരികാറുള്ള ഫേമസ് "ഹീറോസ്ഹോട്ടല്‍ " കണ്ടു , അവിടുന്ന്  ഐശ്വര്യമായി ഒരു ലൈം സോഡാ കുടിച്ച്  തുടക്കം കുറിച്ചു , സാഹിത്യ അക്കാദമിക്ക് എതിര്‍വശമുള്ള BUILDING  ല്‍ ആണ് ചേതന മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്  .. അവിടെ എത്തി  ഋഷി N  ടീം നു വേണ്ടി വെയിറ്റ് ചെയ്തു ...പറഞ്ഞതിലും നേരത്തെ ആണ് ഞാന്‍ എത്തിയിരിക്കുന്നത് ... കുറച്ചു നേരം  ഇരുന്നു ... ബോര്‍ അടിച്ചപ്പോള്‍ പുറത്തു ഇറങ്ങി  റോഡിലുടെ ഒരു നടത്തം .. ചെന്ന് എത്തിയത് തൃശൂര്‍ റൌണ്ട് ല്‍ ..  പിന്നെ സ്വപ്ന തിയേറ്റര്‍ വഴി കറങ്ങി തിരിഞ്ഞ്  വീണ്ടും ചേതന മീഡിയ യുടെ മുന്നില്‍ [ തിരിച്ചു നടന്നത് വേറെ വഴി ആണ് .. ഇടയ്ക്കു  ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കുള്ള   വഴി മറന്ന എനിക്ക് സുന്ദരി ആയ ഒരു ചേച്ചിയാണ് വഴി പറഞ്ഞു തന്നത് ] ..
 അങ്ങനെ ഇന്‍സ്റ്റിറ്റ്യൂട്ട് എത്തി .. അകത്തു കേറിയില്ല , താഴെ വെയിറ്റ് ചെയ്തു ... റോഡിലുടെ പായുന്ന വാഹനങ്ങളേം , അവിടുത്തെ ആള്‍ക്കാരേം എല്ലാം നോക്കി അങ്ങനെ ഒരു നില്‍പ്‌ .. പെട്ടെന്ന് ഒരു കാര്‍ നിര്‍ത്തി , അതില്‍ നിന്നും സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ അവതരിപ്പിക്കുന്ന കുട്ടിയും [ പേര് ഷേഹ ] അവളുടെ parents  ഉം  ഇറങ്ങി ' ഇന്ത്യാ ഗേറ്റ് ' എന്ന ഹോട്ടല്‍ ല്‍ ഭക്ഷണം കഴിക്കാന്‍ പോവുന്നത്  കണ്ടു ... ഹോ ഇനി എന്നാണാവോ  ഇത്രേം വലിയ ഹോട്ടലില്‍ ഞാനൊന്ന്  കേറുക എന്ന് ഓര്‍ത്തു ... അങ്ങനെ സമയം പോയത് അറിഞ്ഞില്ല , ഋഷി ഭായ് ഇപ്പോള്‍ എത്തുമെന്ന് വിളിച്ചു പറഞ്ഞു , ഞാന്‍ ചേതനയില്‍ ചെന്ന് ഇരുന്നു .. അല്‍പ സമയത്തിന്നുള്ളില്‍ അവിടെ ഒരാള്‍ എത്തി ... ഒരു താടിക്കാരന്‍ , തൊപ്പി ഒക്കെ വെച്ച് , തോളത് ഒരു ബാഗും , കയ്യില്‍ ഒരു switched  off  മൊബൈല്‍ ഫോണും ... അത് ഹൃഷി ഭായ് ആയിരുന്നില്ല .. മറ്റൊരാള്‍ ആയിരുന്നു .. എന്‍റെ കൂടെ ഈ ഡയലോഗ് പ്രൊജക്റ്റ്‌ ല്‍ പ്രഥാന കഥാപാത്രമായ് അഭിനയിക്കാന്‍ പോക്കുന്ന ആള്‍ .. പേര് ഡിസ്നി ജെയിംസ്‌ !

To Be Continued . . .




Monday 20 February 2012

ഉസ്താദ്‌ ഹോട്ടല്‍ : " Experience Unexpected " !!!

An unexpected way to be a part of a film... 
Yesterday evening, I acted in Anwar Rasheed's Ustad hotel...

COMING SOON . . .
This Part Of My Blog Will be Updated Soon..!

Wednesday 8 February 2012

Evolution90


വര്‍ഷം 1991 ..



ആദ്യമായിട്ട്  തിയേറ്ററില്‍ സിനിമ കാണാന്‍ കയറി ....മമ്മൂക്ക അഭിനയിച്ച 
അമരം ആയിരുന്നു അത് ... പക്ഷെ സിനിമ  കണ്ടതായിട്ടു ഓര്‍മ പോലും ഇല്ല ! കാരണം അന്ന് അമ്മയുടെ തോളത്ത് കിടക്കുന്ന ഒരു കൊച്ചു കുഞ്ഞായിരുന്നു ഞാന്‍ ...
എനിക്ക് അന്ന് ഒരു വയസ്സ്  ... പില്‍കാലത്ത് അമ്മയും അച്ഛനും പറഞ്ഞുള്ള അറിവാണ് ഈ ആദ്യത്തെ സിനിമ എക്സ്പീരിയന്‍സ്.



വര്‍ഷം 1996 


വീട്ടില്‍ ആദ്യമായിട്ട് ഒരു ബ്ലാക്ക്‌ ആന്‍ വൈറ്റ് ടിവി കൊണ്ടുവന്നു ... 
ഒന്നാം ക്ലാസ്സില്‍  പഠിക്കുന്ന ഞാന്‍ സ്കൂള്‍ വിട്ടാല്‍ ഉടന്‍ അതിനു 
മുന്നില്‍ വന്നിരിക്കും.
അങ്ങനെ ഒരു ഞായറാഴ്ച  വീണ്ടും അത് 
കാണാന്‍ ഇടയായി  ... മലയാള സിനിമ !
പിന്നീടു അങ്ങോട്ടുള്ള  എല്ലാ ഞായറാഴ്ചയും വൈകുന്നേരം 4  മണിക്ക് ദൂരദര്‍ശനില്‍ വരുന്ന മലയാള സിനിമകള്‍ ഒരു ഹരം ആയി.



വര്‍ഷം 2000 


അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കാലം ...  വീട്ടില്‍ ആദ്യമായിട്ട് കേബിള്‍ connection  എടുത്തു .. സിനിമ കാണുന്നത് ഒരു  ഹരം ആയ എനിക്ക്  അതൊരു വന്‍ കിട്ടലായിരുന്നു .... പിന്നെ 
അങ്ങ് അര്‍മാദിച്ചു ... സിനിമകള്‍ കണ്ടു തള്ളി .... സിനിമ എന്ന് പറയുമ്പോ തമിഴോ , ഹിന്ദിയോ ഒന്നും അല്ല ... നല്ല പക്കാ മലയാളം സിനിമകള്‍ മാത്രം  ...  അതിനോട്  ഒരു പ്രത്യേക  താല്പര്യം തന്നെ ആയിരുന്നു ... അങ്ങനെ പതിയെ പതിയെ അതില്‍ അഭിനയിക്കുന്ന ആള്‍ക്കാരോടും  തോന്നി താല്പര്യം ... ലാലേട്ടനും മമ്മൂക്കയും മനസ്സില്‍ അന്നേ ഉറച്ചതാ ...
അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്‍റെ മനസ്സില്‍ മലയാളത്തിലെ ഓരോരോ നടനും ഓരോ rankings ഉണ്ടായിരുന്നു ... അന്നത്തെ അവരുടെ പ്രസിദ്ധിയും എന്‍റെ കൊച്ചു മനസ്സില്‍ അവരോടുള്ള ഇഷ്ടവും ആണ് അങ്ങനെ ഒരു റാങ്കിംഗ് നു വഴി ഒരിക്കിയത് ..   അവ ഇപ്രകാരം  : 
റാങ്ക് 1  മോഹന്‍ലാല്‍ 
2 മമ്മൂട്ടി 
3 സുരേഷ് ഗോപി
4 ജയറാം 
5 മുകേഷ്
6 ദിലീപ്  


അങ്ങനെ അങ്ങനെ ഏകദേശം 60 നടന്മാരുടെ ഒരു ലിസ്റ്റ്  ഞാന്‍ കുറിച്ച് വച്ചിരുന്നു ... അന്നത്തെ എന്‍റെ കൊച്ചു  അറിവില്‍ ഉണ്ടായിരുന്ന നടന്മാരുടെ എണ്ണം അത്ര ആയിരുന്നു എന്ന് സാരം ,
ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ആണ് ഞാന്‍ പഠിച്ചത് ,
ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ ഒക്കെ കാര്‍ടൂനും ഇംഗ്ലീഷ് സിനിമകളെയും പറ്റി പറഞ്ഞപ്പോ  ഞാന്‍ മാത്രം വേറെ ഒരു വഴിയില്‍ അയ പോലെ എനിക്ക് തോന്നി ..






To Be Continued . . .

Saturday 4 February 2012

_MALARVADY RANDOMS_

                     MALARVADY RANDOMS



This Interactive Program was held at Hotel BTH Sarovaram, Vytila, Ernakulam
On 25th Of September, 2010.
Malarvady Arts Club Guys Vineeth Sreenivasan, Nivin Pauly, Aju Varghese, Shravan, Harikrishnan And Bagath Manuel were Present.
We People Got The Opportunity To Be a Part of Malarvady Randoms Through Vineeth's Close Friend Arjun Vasudevan.
Thanks To Him and All Other Guys For a Wonderful Moment

v@!$@kH ..

Malarvady Randoms

 The Celebrations Of a Sucess Story Of The Malarvady Guys...



Photo Session 

















ഹരികൃഷ്ണന്‍ ... [ മലര്‍വാടിയിലെ പ്രവീണ്‍ ] 




































^ ഭഗത് മാനുവെല്‍ ... [ മലര്‍വാടിയിലെ പുരുഷു  ]



















 നിവിന്‍ പോളി  ... [ മലര്‍വാടി   പ്രകാശന്‍  ]
 
















 

ശ്രാവണ്‍  ... [ സന്തോഷ്‌ ]



















 അജു വര്‍ഗീസ്‌   ... [ കുട്ടു  ]


















വിനീത്  ... [ The Director ]


 And Finally Our Team

Friday 27 January 2012

RULEBREAKER FILMS


  • THE RULEBREAKER FILMS IS A PRODUCTION HOUSE OF SHORT FILMS IN MALAYALAM. THIS WAS FORMED ON 18th JANUARY 2012. " ORU MOBILE KADHA " IS SUPPOSED TO BE THE FIRST VENTURE OF RULEBREAKERS. THIS IS ALSO A FRIENDSHIP GATHERING OF THREE GUYS: VAISAKH, AKHIL RAMANKUTTY AND NITHEESH MOHAN. THE SO CALLED FOUNDERS OF THIS PROGRAM.




V@i$@kH..

Thursday 19 January 2012

ഒരു മൊബൈല്‍ കഥ


Direction : Akhil Ramankutty
Story, Screeplay : Vaisakh 
Music : Ashin Das
Production : Rulebreaker films
Cast : Nitheesh Mohan, Vaisakh, Aslam Shah, Rahul Krishnan, Ashwin Shanker, Akhil


ക്യാമറക്ക് മുന്നില്‍ അഭിനയികണം എന്ന മോഹം ആദ്യമായി സഫലീകരിക്കുന്ന നിമിഷങ്ങള്‍ ...
ഒരു മൊബൈല്‍ കഥ ..
ഷൂട്ടിംഗ് നടന്നുകൊണ്ട് ഇരിക്കുന്നു ...
കൂടുതല്‍ വിശേഷങ്ങളും ചിത്രങ്ങളും ഉടന്‍ പുറത്ത് വിടുന്നതാണ് ..
ഈശ്വരോ  രക്ഷതു ..
- സ്വന്തം വൈശാഖ്






5th Day Shooting Stills


ഷൂട്ടിംങ്ങിനിടെ ഒരുപാട് തടസ്സങ്ങള്‍ ഉണ്ടായി , എല്ലാം തരണം ചെയ്ത് ഞങ്ങള്‍ മുന്നോട്ടു നീങ്ങി ...


more stills :

Ashwin and Akhil In Oru Mobile Kadha
Nitheesh , Rahul And Aslam





Vaisakh















 2012 മാര്‍ച്ച്‌ 3
സമയം പുലര്‍ച്ചെ 5 മണി
ഒരു മൊബൈല്‍ കഥയുടെ ആദ്യ ഘട്ട  എഡിറ്റിംഗ് കഴിഞ്ഞിരിക്കുന്നു ...!