This Is a Small Blog ... Started On July 19th 2011 ... A Tuesday ... Its All About My Journey And Aspirations.. Interesting Experiences Will Be Shared Here... Please Read And Put Your Valuable Comments ...
Saturday, 15 June 2013
Running Successfully
*In Post Production
പുണെ യിൽ ഡയറക്ഷൻ കോഴ്സ് പഠിക്കുന്ന സുഹൃത്ത് വിവേക് കൃഷ്ണൻ ന്റെ കൂടെ ആദ്യത്തെ വർക്ക് .. പ്രരോദനം .. ഒരു ജേണലിസ്റ്റ് ന്റെ വേഷം ആണ് ചെയ്തത് ഈ സിനിമയിൽ ..
Tuesday, 12 March 2013
Oru Kannadi Kadha : Now Streaming In Youtube
A Short Film getting Its Preview Show Screened In Two Major Cities In Kerala.. Ernakulam , Kavitha Theater And Trivandrum, Kairali Theater.. And Getting a Good Crowd Response is More Than what a Youngster Team Can Dream About..
'Oru Kannadi Kadha' Running Successfully In YouTube Now..
You Can Watch It Here :- http://www.youtube.com/watch?v=OTOssWq9ijI
Film Trailer : http://www.youtube.com/watch?v=5NUY1OYCkdU
When My Friends Ask me How You Got Into This Project ? And Whats Your Comment On It ?
I Answer Them Briefly :
" സിനിമാ മോഹവുമായി ഇന്റര്‍നെറ്റ് ലോകത്തേക് കയറിയ കാലം .. ഓര്‍ക്കുട്ടില്‍ എം എം സീ കമ്മ്യൂണിറ്റി യില്‍ ഒരുപാട് നല്ല സുഹൃത്തുക്കളെ കിട്ടി .. മഹേഷ് ഗോപാല്‍ എന്നൊരാളും ഫ്രണ്ട്സ് ലിസ്റ്റില്‍ ഉണ്ടായി .. ഫോണ്‍ വിളിക്കുമ്പോള്‍ അദ്ദേഹം എഴുതിയ കഥകള്‍, തിരകഥകള്‍ ഒക്കെ വായിച്ചു കേള്‍പ്പിക്കുമായിരുന്നു .. എന്ത് അഭിപ്രായം ഉണ്ടേലും അപ്പോള്‍ തന്നെ തുറന്നു പറയാം .. ചെറുതും , വലുതും ആയ എത്രയോ കഥകള്‍ അദ്ദേഹം പറഞ്ഞു .. അന്ന് പറഞ്ഞു കേട്ട കഥകളുടെ കൂട്ടത്തില്‍ ഒന്നായിരുന്നു കണ്ണാടി കഥ .. " സംഭവം കൊള്ളാം .. നിങ്ങളുടെ സ്ഥിരം ശൈലിയില്‍ നിന്നും വ്യതസ്തം " എന്നൊരു കമന്റ് കൊടുത്തതായി ഇന്ന് ഓര്‍ക്കുന്നു ..
പിന്നീട് ഫേസ്ബുക്കില്‍ ആക്ടീവ് ആയ കാലം .. സിനിമാ പാരടിസോ ഗ്രൂപ്പില്‍ അംഗം ആയി .. ബിലഹരി എന്ന നല്ല സുഹൃത്തിനെ കിട്ടി [പാരടിസോയിലെ എന്‍റെ ഫസ്റ്റ് ഫ്രണ്ട് ] .. ഫോണ്‍ വിളിച്ച് സിനിമാ മോഹങ്ങള്‍ പങ്കു വച്ചു ..
ഒരിക്കല്‍ ഒരു ലോ ബട്ജറ്റ് സിനിമയുടെ ഓടിഷന് ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ച് അഭിനയിച്ച് ആ സംവിധായകനെ ബോധം കെടുത്തിയിട്ടുണ്ട് .. അന്നേ സ്വത സിദ്ധമായ ശൈലിയില്‍ ബില പറഞ്ഞിരുന്നു " മോനെ .. കുട്ടാ .. നിനക്ക് ഒരു റോള്‍ ഉണ്ട് കേട്ടാ .. "
പിന്നീട് പാരടിസോ യുടെ പ്രൊജക്റ്റ് ഡിസ്കഷനില്‍ ബില സംവിധായകന്‍ ആയി എത്തിയപ്പോള്‍ ക്രിയേറ്റിവ് പാനലിനോട് എന്‍റെ പേര് സജ്ജസ്റ്റ് ചെയ്യുകയും അവരുടെ സമ്മതം മേടിക്കുകയും ചെയ്തു ..
മഹേഷ് ഏട്ടന്‍ .. ഡിസ്നി ജെംസ് എന്നൊരു നടനോട് എന്നെ കുറിച്ച് ചോദിച്ചു അറിയുകയും [ ഞാനും ഡിസ്നി ജേമ്സും ഒരുമിച്ച് ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചിട്ടുണ്ട് ] അദ്ധേഹത്തിന്റെ കൂടി ഗ്രീന്‍ സിഗ്നല്‍ വഴി മഹേഷ് ഏട്ടന്റെയും , ബിലയുടെയും , ക്രിയേറ്റിവ് പാനെലിന്റെയും ഇഷ്ട പ്രകാരം ഞാന്‍ ഈ പ്രോജക്ടിലേക്ക് കാസ്റ്റ് ആവുക ആയിരുന്നു ..
കണ്ണാടി കഥയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ നന്ദി പറയാന്‍ ഉള്ളത് ഇതിനു വേണ്ടി പൈസ ചിലവാക്കിയ പാരടിസോ മെംബേര്‍സ് നോട് ആണ് .. അതോടൊപ്പം തങ്ങളാല്‍ ആവുന്ന പിന്തുണ അറിയിച്ചു പ്രോജക്ടിന്റെ കൂടെ നിന്ന എല്ലാവര്ക്കും നന്ദി ഉണ്ട് .. "
This Particular Project Is Very Close To My Heart .. People [ Both Known & Unknown ] .. When They Inform Us They Liked Our Movie And (The Same People) Starts Accepting You As An Actor.. Its a Happy Moment !
Also Happy That We Got Media Support .
A Snap During Ernakulam Preview Of Kannadi Kadha [ Kavitha Theater ]
Club Fm :
http://www.youtube.com/watch?v=-C3kiwuVT90
<><><>
Here Is a song made by Vinayak Sasikumar & Vishnu Shyam For Kannadi Kadha : http://www.youtube.com/watch?v=XdWuqHsxR4M&feature=youtu.be
Hopefully, Kannadi Kadha is a Beginning .. A Bright Beginning For A Group Of Film Passionates..
Thanking Each & Every One Who Saw Our Little Movie And Had Their Mind To Appreciate Our Work..
Ultimately ,
Thanking God { For EveryThing }
- Vaisakh Calicut
<><><>
https://www.facebook.com/vaisakhc
Thursday, 27 December 2012
ഒരു കണ്ണാടി കഥ
ഇതൊരു ഷോര്‍ട്ട് ഫിലിം ആണ് .. ഒരുപാട് ആള്‍ക്കാരുടെ അധ്വാനത്തിന്‍റെ ഫലമായി ഈ ജനുവരിയില്‍ റിലീസ് ആവാന്‍ പോവുന്ന ഷോര്‍ട്ട് ഫിലിം : " ഒരു കണ്ണാടി കഥ "
റിലീസിംഗ് സമയത്ത് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത ടൈറ്റില്‍ കാര്‍ഡില്‍ തെളിയാന്‍ പോവുന്ന ഈ അക്ഷരങ്ങള്‍ തന്നെ ആയിരിക്കും :-
" നിര്‍മാണം : സിനിമ പാരടിസോ ക്ലബ്ബ് "
Editor Joby at Spot Editing work [ 1st day of shoot ]
Sunday, 28 October 2012
ലോട്ടസ് ക്ലബിലെ ഓടിഷന്‍
![]() |
| During Audition @ Ernakulam Lotus Club |
നവാഗതനായ രാജ് പ്രഭാവ്തി മേനോന്‍ സംവിധാനം ചെയ്യുന്ന " Buddy " എന്ന സിനിമയുടെ ഓടിഷന് പങ്കെടുക്കാന്‍ ആണ് ഇത്തവണ എറണാകുളത്ത് എത്തിയത്..
സ്ഥലം : ലോട്ടസ് ക്ലബ് ,
തിയതി : 2012 ഒക്ടോബര്‍ 21 ഞായറാഴ്ച ,
സമയം : രാവിലെ 8:30 ,
സംഘാടകര്‍ : ലുക്മാന്‍സ് ഫാഷന്‍ ഇവന്റ് & മോഡല്‍ മാനെജ്മെന്റ് , എറണാകുളം .
ഞാന്‍ പങ്കെടുക്കുന്ന നാലാമത്തെ ഓടിഷന്‍ ആണ് ഇത് .. പങ്കെടുത്തവയില്‍ വച്ച് ഏറ്റവും വലിയ ഇവന്റ് എന്ന് തന്നെ പറയാം.. പതിവ് പോലെ പറഞ്ഞതിലും നേരത്തെ സ്ഥലത്ത് എത്തി .. കൃത്യമായി പറഞ്ഞാല്‍ രാവിലെ ആറ് മണിക്ക് ..
തലേന്ന് [ ഒക്ടോബര്‍ ഇരുപതു ശനിയാഴ്ച ] രാത്രി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങി , അവിടെ തന്നെ പേപ്പര്‍ വിരിച്ചു കിടന്നുറങ്ങി , പുലര്‍ച്ചെ 4 മണിക്ക് എഴുനേറ്റു കുളിച്ചാണ് ഈ വരവ് .. അതിരാവിലെ ഉള്ള നടത്തം , അതിനു അതിന്റേതായ ഒരു ഫ്രെഷ്നെസ് ഉണ്ട് .. സൗത്ത് സ്റ്റേഷന്‍ മുതല്‍ ദര്‍ബാര്‍ ഹാള്‍ റോഡ് വഴി ഇടവും വലവും തിരിയാതെ നേരെ 20 മിനിറ്റ് നടന്നാല്‍ ടീ ഡീ എം ഹാള്‍ ആയി .. അതിനടുത്താണ് ലോട്ടസ് ക്ലബ് .. ആറ് മണിക്ക് ലോട്ടസ് ക്ലബിന് മുന്‍പില്‍ ഹാജരായെങ്കിലും അടുത്ത രണ്ടര മണിക്കൂര്‍ തള്ളി നീക്കണം ഓടിഷന്‍ തുടങ്ങാന്‍ .. അതിനിടക്ക് ബ്രേക്ക്‌ഫാസ്റ്റും കഴിക്കണം ..
എറണാകുളത്തെ തെരുവുകള്‍ അപരിചിതമല്ല .. ഒരുപാട് ഒന്നും ഇല്ല എങ്കിലും അത്യാവിശ്യം അലഞ്ഞിട്ടുണ്ട് .. അക്കൂട്ടത്തില്‍ ഇതും . വാരിയം റോഡ് വഴി പള്ളിമുക്ക് ജങ്ക്ഷനില്‍ എത്തി ഹോട്ടലില്‍ നിന്നും ബ്രേക്ക് ഫാസ്റ്റ് കഴിച്ചു .. ഇറങ്ങി നടക്കാന്‍ നേരം ഒരു ഭിക്ഷക്കാരി എനിക്ക് നേരെ കൈ നീട്ടി .. പൊതുവേ ഭിക്ഷക്കാരെ പ്രോത്സാഹിപ്പിക്കാറില്ലാത്ത ഞാന്‍ എന്തുകൊണ്ടോ അവര്‍ക്ക് ഒരു നാണയ തുട്ട് കയ്യിലിട്ടു കൊടുത്തു .. " നന്നായി വരും മോനെ " എന്ന മട്ടില്‍ അവര്‍ എന്‍റെ തലയില്‍ തൊടാതെ തൊട്ട് അനുഗ്രഹിച്ചു .. അങ്ങനെ ആ അനുഗ്രഹവും മേടിച്ചു തിരിച്ചു ലോട്ടസ് ക്ലബിലേക്ക് നടന്നു . . .
To be continued ..
തലേന്ന് [ ഒക്ടോബര്‍ ഇരുപതു ശനിയാഴ്ച ] രാത്രി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങി , അവിടെ തന്നെ പേപ്പര്‍ വിരിച്ചു കിടന്നുറങ്ങി , പുലര്‍ച്ചെ 4 മണിക്ക് എഴുനേറ്റു കുളിച്ചാണ് ഈ വരവ് .. അതിരാവിലെ ഉള്ള നടത്തം , അതിനു അതിന്റേതായ ഒരു ഫ്രെഷ്നെസ് ഉണ്ട് .. സൗത്ത് സ്റ്റേഷന്‍ മുതല്‍ ദര്‍ബാര്‍ ഹാള്‍ റോഡ് വഴി ഇടവും വലവും തിരിയാതെ നേരെ 20 മിനിറ്റ് നടന്നാല്‍ ടീ ഡീ എം ഹാള്‍ ആയി .. അതിനടുത്താണ് ലോട്ടസ് ക്ലബ് .. ആറ് മണിക്ക് ലോട്ടസ് ക്ലബിന് മുന്‍പില്‍ ഹാജരായെങ്കിലും അടുത്ത രണ്ടര മണിക്കൂര്‍ തള്ളി നീക്കണം ഓടിഷന്‍ തുടങ്ങാന്‍ .. അതിനിടക്ക് ബ്രേക്ക്‌ഫാസ്റ്റും കഴിക്കണം ..
എറണാകുളത്തെ തെരുവുകള്‍ അപരിചിതമല്ല .. ഒരുപാട് ഒന്നും ഇല്ല എങ്കിലും അത്യാവിശ്യം അലഞ്ഞിട്ടുണ്ട് .. അക്കൂട്ടത്തില്‍ ഇതും . വാരിയം റോഡ് വഴി പള്ളിമുക്ക് ജങ്ക്ഷനില്‍ എത്തി ഹോട്ടലില്‍ നിന്നും ബ്രേക്ക് ഫാസ്റ്റ് കഴിച്ചു .. ഇറങ്ങി നടക്കാന്‍ നേരം ഒരു ഭിക്ഷക്കാരി എനിക്ക് നേരെ കൈ നീട്ടി .. പൊതുവേ ഭിക്ഷക്കാരെ പ്രോത്സാഹിപ്പിക്കാറില്ലാത്ത ഞാന്‍ എന്തുകൊണ്ടോ അവര്‍ക്ക് ഒരു നാണയ തുട്ട് കയ്യിലിട്ടു കൊടുത്തു .. " നന്നായി വരും മോനെ " എന്ന മട്ടില്‍ അവര്‍ എന്‍റെ തലയില്‍ തൊടാതെ തൊട്ട് അനുഗ്രഹിച്ചു .. അങ്ങനെ ആ അനുഗ്രഹവും മേടിച്ചു തിരിച്ചു ലോട്ടസ് ക്ലബിലേക്ക് നടന്നു . . .
To be continued ..
Friday, 28 September 2012
Audition journeys
സെപ്റ്റംബര്‍ 27 , 2012 ..
അങ്ങനെ മറ്റൊരു audition കൂടെ കഴിഞ്ഞു .. ലവ് psychology എന്ന ഒരു ലോ ബജറ്റ് ഫിലിം ..
"100 രൂപ registration ഫീ ചോദിക്കുന്നവര്‍ എങ്ങനെ പടം പിടിക്കും?" എന്ന ചോദ്യം ഒരു വശത്തും .. മറു വശത്ത് "അതൊക്കെ റൂം rent ഇനത്തില്‍ പിടിക്കുന്നതാവം" എന്ന വാദവും നില നില്‍ക്കെ ആണ് , കൊല്ലത്ത്, collectorate junction നു അടുത്ത് , ഈ audition നു പോയത് ..
സെപ്റ്റംബര്‍ 26 നു വൈകീട്ട് 4 മണിക്ക് എറണാകുളത്തേക്ക് വണ്ടി കയറി .. ഒപ്പം സുജിത്ത് ഭായ് {onlookers media } ഉം ഉണ്ടായിരുന്നു .. അദ്ദേഹം ഓണ്‍ലൈന്‍ പ്രൊമോഷന്‍ വര്‍ക്ക്സുമായി ബന്ധപെട്ട് എറണാകുളത്തേക്കുള്ള യാത്രയില്‍ ആണ് .. സിനിമാ മോഹങ്ങളും , സ്വപ്നങ്ങളും , പ്രതീക്ഷകളും പങ്കുവെച്ച് ഒരുമിച്ചുള്ള ഒരു സുന്ദരമായ യാത്ര ..
രാത്രി 8 മണിക്ക് നോര്‍ത്ത് ല്‍ ഇറങ്ങി .. അവിടെ ഞങ്ങളെ സ്വീകരിക്കാന്‍ ജോബ് - Job J Neriamparambil { onlookers } ഹാജര്‍.. കൊല്ലത്തേക്കുള്ള അടുത്ത വണ്ടി 11 മണിക്ക് .. അതുവരെ സ്റ്റേഷനില്‍ ഇരുന്ന് ബോര്‍ അടിക്കാന്‍ ഉദ്ദേശമില്ല .. അങ്ങനെ സുജിത്ത് , ജോബ് എന്നിവരുടെ കൂടെ onlookers ന്‍റെ ഓഫീസിലേക്ക് വിട്ടു .. [തമാശകളും , കാര്യങ്ങളും പറഞ്ഞ് രാത്രി റോട്ടിലൂടെയുള്ള ഒരു നടത്തം].. അവിടെ എത്തി ആദ്യം കണ്ടത് 'തീവ്രം' സിനിമയുടെ promotion വര്‍ക്ക്സ് തകൃതിയായി ചെയുന്ന ധനേഷ് ഭായ് യെ .. തൊട്ടടുത്ത റൂമില്‍ ഡയറക്ടര്‍ സന്ദീപ് .. ഇടക്ക് ഫോണ്‍ ചെയ്യാന്‍ പുറത്തിറങ്ങിയപ്പോള്‍ തമിള്‍ ഡയറക്ടര്‍ സുനില്‍ അകത്തേക്ക് കയറി പോകുന്നത് കണ്ടു .. 10 മണി ആയപ്പോള്‍ ' onlookers ' നോട് യാത്ര പറഞ്ഞ് , ഡിന്നര്‍ കഴിക്കാന്‍ ഇറങ്ങി .. വീണ്ടും നോര്‍ത്ത് സ്റ്റേഷന്‍ലേക്ക്.. 11 മണിക്കുള്ള ചെന്നൈ മെയിലില്‍ ഭാഗ്യവശാല്‍ സീറ്റ് കിട്ടി .. ഇതുവരെ എന്‍റെ കൂടെ ഉണ്ടായിരുന്ന സുജിത്ത് ഭായ് ക്ക് താങ്ക്സ് ..
ഇനിയുള്ള യാത്ര ഒറ്റക്കാണ് ..രാത്രി തണുത്ത കാറ്റും കൊണ്ട് ട്രെയിനിന്‍റെ സൈഡ് സീറ്റില്‍ ഇരുന്നുള്ള യാത്ര .. നിലാവിന്‍റെ വെളിച്ചത്തില്‍ കായലും കരയും നോക്കി മുന്നോട്ടു കുതിച്ചു .. ഉറക്കം വന്നതേ ഇല്ല .. അതിരാവിലെ 2 മണിക്ക് കൊല്ലം സ്റ്റേഷനില്‍ ചെന്നിറങ്ങി .. തണുത്ത വെള്ളത്തില്‍ മുഖം ഒന്ന് കഴുകി.. കയ്യില്‍ കരുതിയിരുന്ന പത്രം എടുത്തു വിരിച്ചു അതില്‍ കിടന്നു .. പതിയെ ഒന്ന് മയങ്ങി ..പുലര്‍ച്ചെ 5 മണിക്ക് എണീറ്റു.. അല്ല . തട്ടി എഴുനേല്‍പിച്ചു, ഒരു പോലീസുകാരന്‍.. ഇതുപോലെ കിടന്നുറങ്ങുന്ന മറ്റു എല്ലാവരെയും എഴുനേല്‍പ്പിക്കുന്ന കാഴ്ചയും കണ്ടു ..
കുളിച്ചു ഫ്രഷ് ആയി രാവിലെ 7 മണിക്ക് ബസ് കയറി .. അവിടെ അടുത്ത് തന്നെയാണ് collectorate junction .. സ്ഥലത്ത് എത്തി .. ഒന്നര മണിക്കൂര്‍ ഒരു അമ്പലത്തിന്‍റെ അടുത്ത് ആല്‍മര ചുവട്ടില്‍ ഇരുന്നും , കിടന്നും റസ്റ്റ് എടുത്ത് സമയം പോക്കി .. 9 മണി ആയപ്പോള്‍ audition നു ചെന്നു.. ആകെ ഒരു 25 പേര്‍.. അത്രയേ ഉണ്ടായിരുന്നുള്ളൂ .. അക്കൂട്ടത്തില്‍ കണ്ണൂര്‍ , മലപുറം ഭാഗത്ത് നിന്നുള്ളവരും ഉണ്ട് .. കൂടെ വന്നവര്‍ എല്ലാവരും നിരാശരായി കാണപെട്ടു.. ചിലര്‍ക്ക് 100 രൂപ registration ഫീസ് ല്‍ ദേഷ്യം .. മറ്റു ചിലര്‍ക്ക് ചെറിയ audition ആയതില്‍ ഉള്ള വിഷമം .. എന്തായാലും സ്ക്രീന്‍ ടെസ്റ്റ് കഴിഞ്ഞു .. എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കാം എന്ന പതിവ് ഡയലോഗ് ..
പ്രതീക്ഷകള്‍ കുറവാണ് എങ്കിലും അര്‍ജുന്‍ , ഷാനവാസ് , ശ്രീജിത്ത് , സംഗീത്, രാഹുല്‍ തുടങ്ങിയ ഫ്രണ്ട്സ് നെ കിട്ടിയതില്‍ സന്തോഷം ..
മനസ്സിന്‍റെ സിസ്റ്റം ഒന്ന് restart ചെയ്ത് പുത്തന്‍ പ്രതീക്ഷകളുമായി യാത്രകള്‍ തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു . . .
NOT THE END
to be continued . .
Subscribe to:
Posts (Atom)












