Wednesday, 8 February 2012

Evolution90


വര്‍ഷം 1991 ..



ആദ്യമായിട്ട്  തിയേറ്ററില്‍ സിനിമ കാണാന്‍ കയറി ....മമ്മൂക്ക അഭിനയിച്ച 
അമരം ആയിരുന്നു അത് ... പക്ഷെ സിനിമ  കണ്ടതായിട്ടു ഓര്‍മ പോലും ഇല്ല ! കാരണം അന്ന് അമ്മയുടെ തോളത്ത് കിടക്കുന്ന ഒരു കൊച്ചു കുഞ്ഞായിരുന്നു ഞാന്‍ ...
എനിക്ക് അന്ന് ഒരു വയസ്സ്  ... പില്‍കാലത്ത് അമ്മയും അച്ഛനും പറഞ്ഞുള്ള അറിവാണ് ഈ ആദ്യത്തെ സിനിമ എക്സ്പീരിയന്‍സ്.



വര്‍ഷം 1996 


വീട്ടില്‍ ആദ്യമായിട്ട് ഒരു ബ്ലാക്ക്‌ ആന്‍ വൈറ്റ് ടിവി കൊണ്ടുവന്നു ... 
ഒന്നാം ക്ലാസ്സില്‍  പഠിക്കുന്ന ഞാന്‍ സ്കൂള്‍ വിട്ടാല്‍ ഉടന്‍ അതിനു 
മുന്നില്‍ വന്നിരിക്കും.
അങ്ങനെ ഒരു ഞായറാഴ്ച  വീണ്ടും അത് 
കാണാന്‍ ഇടയായി  ... മലയാള സിനിമ !
പിന്നീടു അങ്ങോട്ടുള്ള  എല്ലാ ഞായറാഴ്ചയും വൈകുന്നേരം 4  മണിക്ക് ദൂരദര്‍ശനില്‍ വരുന്ന മലയാള സിനിമകള്‍ ഒരു ഹരം ആയി.



വര്‍ഷം 2000 


അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കാലം ...  വീട്ടില്‍ ആദ്യമായിട്ട് കേബിള്‍ connection  എടുത്തു .. സിനിമ കാണുന്നത് ഒരു  ഹരം ആയ എനിക്ക്  അതൊരു വന്‍ കിട്ടലായിരുന്നു .... പിന്നെ 
അങ്ങ് അര്‍മാദിച്ചു ... സിനിമകള്‍ കണ്ടു തള്ളി .... സിനിമ എന്ന് പറയുമ്പോ തമിഴോ , ഹിന്ദിയോ ഒന്നും അല്ല ... നല്ല പക്കാ മലയാളം സിനിമകള്‍ മാത്രം  ...  അതിനോട്  ഒരു പ്രത്യേക  താല്പര്യം തന്നെ ആയിരുന്നു ... അങ്ങനെ പതിയെ പതിയെ അതില്‍ അഭിനയിക്കുന്ന ആള്‍ക്കാരോടും  തോന്നി താല്പര്യം ... ലാലേട്ടനും മമ്മൂക്കയും മനസ്സില്‍ അന്നേ ഉറച്ചതാ ...
അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്‍റെ മനസ്സില്‍ മലയാളത്തിലെ ഓരോരോ നടനും ഓരോ rankings ഉണ്ടായിരുന്നു ... അന്നത്തെ അവരുടെ പ്രസിദ്ധിയും എന്‍റെ കൊച്ചു മനസ്സില്‍ അവരോടുള്ള ഇഷ്ടവും ആണ് അങ്ങനെ ഒരു റാങ്കിംഗ് നു വഴി ഒരിക്കിയത് ..   അവ ഇപ്രകാരം  : 
റാങ്ക് 1  മോഹന്‍ലാല്‍ 
2 മമ്മൂട്ടി 
3 സുരേഷ് ഗോപി
4 ജയറാം 
5 മുകേഷ്
6 ദിലീപ്  


അങ്ങനെ അങ്ങനെ ഏകദേശം 60 നടന്മാരുടെ ഒരു ലിസ്റ്റ്  ഞാന്‍ കുറിച്ച് വച്ചിരുന്നു ... അന്നത്തെ എന്‍റെ കൊച്ചു  അറിവില്‍ ഉണ്ടായിരുന്ന നടന്മാരുടെ എണ്ണം അത്ര ആയിരുന്നു എന്ന് സാരം ,
ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ആണ് ഞാന്‍ പഠിച്ചത് ,
ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ ഒക്കെ കാര്‍ടൂനും ഇംഗ്ലീഷ് സിനിമകളെയും പറ്റി പറഞ്ഞപ്പോ  ഞാന്‍ മാത്രം വേറെ ഒരു വഴിയില്‍ അയ പോലെ എനിക്ക് തോന്നി ..






To Be Continued . . .

2 comments:

  1. നല്ല ഒരു വായനാനുഭവം. തുടര്‍ന്നും എഴുതാന്‍ ഭാവുകങ്ങള്‍.

    ReplyDelete
  2. Shaiju Rajendran..

    തീര്‍ച്ച ആയിട്ടും :)

    ReplyDelete