ഡിസ്നി ജെയിംസ്
അദ്ദേഹം സീനിയര്‍ ആണ് .. ഷോര്‍ട്ട് & തമിള്‍ ഫീച്ചര്‍ ഫിലിം ല്‍
അഭിനയിച്ച ആള്‍ .. മുന്‍പ് ഒരിക്കല്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ട് എങ്കിലും
നേരിട്ട് കാണുന്നത് ആധ്യമായിട്ടാണ് .. കണ്ടു , പരിചയപെട്ടു , ഡയറക്ടര്‍
ഋഷി ഭായ് വരുന്നത് വരെ സംസാരിച്ച് ഇരുന്നു .. അപ്പഴേകും സമയം വൈക്കുന്നേരം
ആയി .. ഋഷി ഭായ് എത്തി .. ലോകേഷന്‍ നോക്കാന്‍ പോയതായിരുന്നു കക്ഷി ..
തൃശൂര്‍ വിലങ്ങന്‍ കുന്നുകള്‍ ആണ് ഷൂട്ടിംഗ് നു ഉദേശിച്ച സ്ഥലം .. അന്ന്
രാത്രി സാഹിത്യ അക്കാദമിയുടെ മുന്നില്‍ വെച്ച് ക്യാമറ മാന്‍ സ്വാതി
ഹര്‍ഷന്‍ , പ്രൊഡക്ഷന്‍ കിരണ്‍ ശശിധരന്‍ എന്നിവരെ പരിചയപെട്ടു ..
തിരിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഹാളില്‍ എത്തി മെയിന്‍ ക്യാമറ മാന്‍ സിബു
കനകമല , അസ്സോസിയേറ്റ് ഡയറക്ടര്‍ രോഹന്‍ , ആര്‍ട്ട് വര്‍ക്ക് ചെയ്യുന്ന
ശ്രീരാഗ് എന്നിവരെ കണ്ടു .. എല്ലാവരും ഉണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട്
ഹാളില്‍.. അടുത്ത പരിപാടി സ്ക്രിപ്റ്റ് വായന ആണ് .. അതായത് തിരകഥ ആദ്യം
മുതല്‍ ഒന്ന് വായിച്ചു കേള്‍പ്പിക്കണം .. അതിലുള്ള ഡയലോഗുകള്‍ തെറ്റാതെ
പറയണം .. സംവിധായകനും , അദ്ധേഹത്തിന്റെ സഹായിയും , രണ്ട് നടന്മാരും ഉള്ള
ഗ്രൂപ്പ് ഡിസ്കഷന്‍ പോലെ .. കാണാന്‍ യൂണിറ്റ് ലെ മറ്റു അംഗങ്ങളും..
ഞങ്ങളുടെ ഡയലോഗ് rendering എങ്ങനെ ഉണ്ട് എന്ന് അറിയാന്‍ വേണ്ടി ആണ് ഇത് ..
ഡിസ്നി ഭായ് തന്‍റെ ഡയലോഗുകള്‍ കൂള്‍ ആയിട്ട് ഇരുന്നു വായിച്ചു
കേള്‍പ്പിക്കുന്നത് കേട്ട് ഞാന്‍ അന്ധം വിട്ടു .. ടെന്‍ഷന്‍ തോന്നിയില്ല
എന്ന് പറഞ്ഞാല്‍ കള്ളം ആവും .. ടെന്‍ഷന്‍ തോന്നി .. നല്ലോണം തോന്നി .. ഇടക്
ഇടക് ഉള്ള ഡിസ്നി ഭായ് ന്‍റെ തമാശകള്‍ കേട്ടാണ് ഞാന്‍ കൂള്‍ ആയതു ..
സിറ്റുവേഷന്‍ കൂള്‍ ആക്കാന്‍ വേണ്ടി അദ്ദേഹം അറിഞ്ഞുകൊണ്ട് തമാശകള്‍ പൊട്ടിക്കുന്നതാണോ എന്നും ഞാന്‍ സംശയിക്കുന്നു .. എന്തായാലും ടെന്‍ഷന്‍
അടിക്കാതെ കൂള്‍ ആയിട്ടു തന്നെ ഇരിക്കുക എന്നത് എന്നെ സംബന്തിചിടത്തോളം
വളരെ important ആയിരുന്നു .. കാരണം എനിക്ക് ഇത് ആദ്യത്തെ എക്സ്പീരിയന്‍സ്
ആണ് .. വീട്ടില്‍ കണ്ണാടിയുടെ മുന്നില്‍ നിന്നു ഡയലോഗുകള്‍ കാച്ചുന്നത് പോലെ
അല്ലല്ലോ നാലാളുടെ മുന്നില്‍ നിന്നു തെറ്റാതെ പറയുന്നത് .. ടെന്‍ഷന്‍
അടിച്ചാല്‍ പോയില്ലേ ? ഋഷി ഭായ് ഉം രോഹന്‍ ഭായ് ഉം പറയുന്നത് ശ്രദ്ധയോടെ
കേട്ട് ഡയലോഗുകള്‍ തരകേടില്ലാതെ പറയാന്‍ സാധിച്ചു .. ആദ്യത്തെ സംഭാഷണം
പറഞ്ഞതിന് ശേഷം രോഹന്‍ ഭായ് : " നീ പറഞ്ഞത് കറക്റ്റ് ആണ് " എന്ന്
പറഞ്ഞപ്പോള്‍ തോന്നിയ ആ സന്തോഷം ഉണ്ടല്ലോ .. പറഞ്ഞ് അറിയിക്കാന്‍ പറ്റൂല ..
തൊട്ടടുത്ത് ഇരുന്ന് ഡിസ്നി ചേട്ടനും ഡയലോഗുകള്‍ ഗംബീരമായി പറഞ്ഞു..
എല്ലാം കഴിഞ്ഞ് ഋഷി ഭായ് ന്‍റെ ആ തൃശൂര്‍ സ്ലാന്ഗ് ല്‍ ഉള്ള ഒരു
സ്വഥസ്സിധമായ ഡയലോഗ് : " ആ ഇത് ഓക്കെ ആടാ .. ഇങ്ങനെ മതി ട്ടാ .. "
അതോടെ READING SESSION ഓവര്‍ ..
ഇങ്ങനെ ഒരു പരിപാടി വെച്ചതുകൊണ്ട് ചില്ലറ ഒന്നും അല്ല ഗുണം ഉണ്ടായതു ..
അവിടെ ചെന്ന് കേറുമ്പോള്‍ എന്‍റെ confidence എന്തായിരുന്നോ അതിനെക്കാള്‍
ഇരട്ടി ആയി വര്‍ധിക്കാന്‍ ഇത് സഹായിച്ചു .. ഒപ്പം ആവേശവും .. നാളെ രാവിലെ
ഒന്ന് ഷൂട്ടിംഗ് തുടങ്ങി കിട്ടിയാല്‍ മതി എന്നായി പിന്നെ ..
അതി രാവിലെ ഷൂട്ട് തുടങ്ങാം എന്ന വാക്കാല്‍ ഞങ്ങള്‍ റൂം പൂട്ടി 'ഇന്ത്യ ഗേറ്റ് ' ഹോട്ടല്‍ ലേക്ക് ഡിന്നര്‍ കഴിക്കാന്‍ പോയി ..
To Be Continued ..
Machu.. all the best da..
ReplyDeleteThank you macha
ReplyDelete