Sunday, 5 August 2012

Chetana Media Dialogue Project [ Part 2 ]

ഡിസ്നി ജെയിംസ്‌

അദ്ദേഹം സീനിയര്‍ ആണ് .. ഷോര്‍ട്ട് & തമിള്‍ ഫീച്ചര്‍ ഫിലിം ല്‍ അഭിനയിച്ച ആള്‍ .. മുന്‍പ് ഒരിക്കല്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ട് എങ്കിലും നേരിട്ട് കാണുന്നത് ആധ്യമായിട്ടാണ് .. കണ്ടു , പരിചയപെട്ടു , ഡയറക്ടര്‍ ഋഷി ഭായ് വരുന്നത് വരെ സംസാരിച്ച് ഇരുന്നു .. അപ്പഴേകും സമയം വൈക്കുന്നേരം ആയി .. ഋഷി ഭായ് എത്തി .. ലോകേഷന്‍ നോക്കാന്‍ പോയതായിരുന്നു കക്ഷി .. തൃശൂര്‍ വിലങ്ങന്‍ കുന്നുകള്‍ ആണ് ഷൂട്ടിംഗ് നു ഉദേശിച്ച സ്ഥലം .. അന്ന് രാത്രി സാഹിത്യ അക്കാദമിയുടെ മുന്നില്‍ വെച്ച് ക്യാമറ മാന്‍ സ്വാതി ഹര്‍ഷന്‍ , പ്രൊഡക്ഷന്‍ കിരണ്‍ ശശിധരന്‍ എന്നിവരെ പരിചയപെട്ടു ..  
തിരിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഹാളില്‍ എത്തി മെയിന്‍ ക്യാമറ മാന്‍ സിബു കനകമല , അസ്സോസിയേറ്റ്‌ ഡയറക്ടര്‍ രോഹന്‍ , ആര്‍ട്ട്‌ വര്‍ക്ക്‌ ചെയ്യുന്ന ശ്രീരാഗ്  എന്നിവരെ കണ്ടു .. എല്ലാവരും ഉണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഹാളില്‍.. അടുത്ത പരിപാടി സ്ക്രിപ്റ്റ് വായന ആണ് .. അതായത് തിരകഥ ആദ്യം മുതല്‍ ഒന്ന് വായിച്ചു കേള്‍പ്പിക്കണം .. അതിലുള്ള ഡയലോഗുകള്‍ തെറ്റാതെ പറയണം .. സംവിധായകനും , അദ്ധേഹത്തിന്റെ സഹായിയും , രണ്ട് നടന്മാരും ഉള്ള ഗ്രൂപ്പ്‌ ഡിസ്കഷന്‍ പോലെ .. കാണാന്‍ യൂണിറ്റ് ലെ മറ്റു അംഗങ്ങളും..   ഞങ്ങളുടെ ഡയലോഗ് rendering എങ്ങനെ ഉണ്ട് എന്ന് അറിയാന്‍ വേണ്ടി ആണ് ഇത് .. ഡിസ്നി ഭായ് തന്‍റെ ഡയലോഗുകള്‍ കൂള്‍ ആയിട്ട് ഇരുന്നു വായിച്ചു കേള്‍പ്പിക്കുന്നത് കേട്ട് ഞാന്‍ അന്ധം വിട്ടു .. ടെന്‍ഷന്‍ തോന്നിയില്ല എന്ന് പറഞ്ഞാല്‍ കള്ളം ആവും .. ടെന്‍ഷന്‍ തോന്നി .. നല്ലോണം തോന്നി .. ഇടക് ഇടക് ഉള്ള ഡിസ്നി ഭായ് ന്‍റെ  തമാശകള്‍ കേട്ടാണ് ഞാന്‍ കൂള്‍ ആയതു .. സിറ്റുവേഷന്‍ കൂള്‍ ആക്കാന്‍ വേണ്ടി അദ്ദേഹം അറിഞ്ഞുകൊണ്ട് തമാശകള്‍ പൊട്ടിക്കുന്നതാണോ എന്നും ഞാന്‍ സംശയിക്കുന്നു .. എന്തായാലും ടെന്‍ഷന്‍ അടിക്കാതെ കൂള്‍ ആയിട്ടു തന്നെ ഇരിക്കുക  എന്നത്  എന്നെ സംബന്തിചിടത്തോളം വളരെ important  ആയിരുന്നു .. കാരണം എനിക്ക് ഇത് ആദ്യത്തെ എക്സ്പീരിയന്‍സ് ആണ് .. വീട്ടില്‍ കണ്ണാടിയുടെ മുന്നില്‍ നിന്നു  ഡയലോഗുകള്‍ കാച്ചുന്നത്   പോലെ അല്ലല്ലോ  നാലാളുടെ മുന്നില്‍ നിന്നു തെറ്റാതെ പറയുന്നത് .. ടെന്‍ഷന്‍ അടിച്ചാല്‍ പോയില്ലേ ?  ഋഷി ഭായ് ഉം രോഹന്‍ ഭായ് ഉം പറയുന്നത് ശ്രദ്ധയോടെ കേട്ട് ഡയലോഗുകള്‍ തരകേടില്ലാതെ പറയാന്‍ സാധിച്ചു .. ആദ്യത്തെ സംഭാഷണം പറഞ്ഞതിന് ശേഷം രോഹന്‍ ഭായ് : " നീ പറഞ്ഞത് കറക്റ്റ് ആണ് " എന്ന് പറഞ്ഞപ്പോള്‍ തോന്നിയ ആ സന്തോഷം ഉണ്ടല്ലോ .. പറഞ്ഞ് അറിയിക്കാന്‍ പറ്റൂല .. തൊട്ടടുത്ത് ഇരുന്ന് ഡിസ്നി ചേട്ടനും ഡയലോഗുകള്‍ ഗംബീരമായി പറഞ്ഞു.. എല്ലാം കഴിഞ്ഞ് ഋഷി ഭായ് ന്‍റെ ആ തൃശൂര്‍ സ്ലാന്ഗ് ല്‍ ഉള്ള ഒരു  സ്വഥസ്സിധമായ ഡയലോഗ് : " ആ ഇത് ഓക്കെ ആടാ .. ഇങ്ങനെ മതി ട്ടാ .. "
അതോടെ READING  SESSION  ഓവര്‍ ..
ഇങ്ങനെ ഒരു പരിപാടി വെച്ചതുകൊണ്ട് ചില്ലറ ഒന്നും അല്ല ഗുണം ഉണ്ടായതു .. അവിടെ ചെന്ന് കേറുമ്പോള്‍ എന്‍റെ confidence  എന്തായിരുന്നോ അതിനെക്കാള്‍ ഇരട്ടി ആയി വര്‍ധിക്കാന്‍ ഇത് സഹായിച്ചു .. ഒപ്പം ആവേശവും .. നാളെ രാവിലെ ഒന്ന് ഷൂട്ടിംഗ് തുടങ്ങി കിട്ടിയാല്‍ മതി എന്നായി പിന്നെ ..
അതി രാവിലെ ഷൂട്ട്‌  തുടങ്ങാം എന്ന വാക്കാല്‍ ഞങ്ങള്‍ റൂം പൂട്ടി 'ഇന്ത്യ ഗേറ്റ് ' ഹോട്ടല്‍ ലേക്ക്   ഡിന്നര്‍ കഴിക്കാന്‍ പോയി ..

To  Be  Continued ..  



░ ░ٌٌٌI░N░C░I░D░ E░░N░T░S░ ░ ░ ░ ░ ░ ░░░░ ░░ ˚ —



ജീവിതത്തില്‍ ഒരുപാട്  expect ചെയ്യാത്ത  incidents നടക്കാറുണ്ട് .. ഇതൊന്നും  നമ്മള്‍  തേടി  പോകുന്നതല്ല .. നമ്മളെ  തേടി  എത്തുന്നതാണ് .. ഒരു  പക്ഷെ  എന്തിനോടെങ്കിലും  ഉള്ള  നമ്മുടെ  ഉള്ളിലെ  അടങ്ങാത്ത  മോഹം  കൊണ്ട്  ആവാം .. അങ്ങനെ  ഒക്കെ  സംഭവിച്ചു  പോകുന്നു ..ഒരുപാട്  ഒരുപാട്  ഉണ്ടായിട്ടുണ്ട്   അങ്ങനത്തെ  incidence .. ഒരു  ചെറിയ  example പറയാം .. ഉസ്താദ്  ഹോട്ടല്‍  കാണാന്‍  വേണ്ടി  റിലീസ്  ന്‍റെ അന്ന്  തന്നെ  ആദ്യത്തെ  ഷോ ക്ക്  ഞാന്‍ പോയി.. ഭയങ്കര  തിരക്ക്.. ടിക്കറ്റ്‌  കിട്ടാന്‍ ഒരു  വഴിയും  ഇല്ല .. അവസാനം  ഏതോ  ഒരു  പയ്യന്‍റെ കയ്യില്‍  പൈസ  ഏല്‍പിച്ച്‌  അവനെ  കൊണ്ട്  ടിക്കറ്റ്‌  എടുപ്പിച്ചു  .. എവിടെ  നിന്നോ  വന്ന്  എങ്ങോട്ടോ  പോയ  ഒരു  പയ്യന്‍ .. പക്ഷെ  അവന്‍  കാരണം  അന്ന്  എനിക്ക്  ആ  തിയേറ്ററില്‍ ആ  കറക്റ്റ്  ടൈം ല്‍  കേറാന്‍ പറ്റി.. ഇനി  കാര്യം  ഇതാണ് .. അവന്‍ അവന്റെ  ഫ്രണ്ട്സ്  ന്‍റെ  കൂടെ  കേറാം  എന്ന്  പറഞ്ഞു.. എന്നാലും  തിയേറ്റര്‍ ന്‍റെ  ഉള്ളില്‍  കേറി  ഞാന്‍  അവന്‍  വരുന്നുണ്ടോ  എന്ന്  കുറെ  നേരം  നോക്കി  നിന്നു  പക്ഷെ  കണ്ടില്ല.. അങ്ങനെ  കുറച്ച്  നടുക്ക്  ആയിട്ടാണ്  എനിക്ക്  സീറ്റ്‌  കിട്ടിയത്.. കിട്ടിയ  സീറ്റ്‌  ല്‍  ഇരുന്നു.. ഇരുന്നത്  ഏതോ  ഒരു റിയല്‍ എസ്റ്റേറ്റ്‌കാരന്‍റെ  അടുത്ത്.. പേര്  സക്കീര്‍ കല്ലായി.. 'പടത്തില്‍ ഞാന്‍  ഉണ്ടാവാന്‍ ഒരു  സാധ്യത  ഇല്ലാതില്ല'  എന്ന്  പറഞ്ഞപോള്‍  പുള്ളിക്  സന്തോഷം .. [ ഈ  സിനിമയുടെ  ഷൂട്ടിംഗ്  കാണാന്‍  പോയപോള്‍ ഒരു  പാട്ട്  സീനില്‍ അഭിനയിക്കാന്‍  ചെറിയ  ഒരു  അവസരം  ലഭിച്ചിരുന്നു  ].. സംസാരിച്ച് വന്നപ്പോള്‍ പുള്ളി  നമ്മുടെ  തിരകഥാകൃത്ത്     ടി  എ  റസാക്ക്  ന്‍റെ  neighbour ആണ് .. എന്‍റെ  നമ്പര്‍  നോട്ട്  ചെയ്ത  അദ്ദേഹം  പറഞ്ഞു  : " ഞാന്‍  ഇക്കാ യോട്  പറയാം  , പോയി  കണ്ടു  നോക്കു  " എന്ന് .. ഉസ്താദ്  ഹോട്ടല്‍  കണ്ട്  ഇറങ്ങിയപ്പോള്‍   മനസ്സില്‍  ഒരു  ദുഃഖം   + രണ്ട് സന്തോഷം .. ദുഃഖം  പടത്തില്‍  എന്‍റെ  മുഖം  ഇല്ലാത്തതിനാല്‍ .. സന്തോഷം  ഒന്ന്  പടം  നന്നായത്തിന്റെ  രണ്ട് ടി  എ  റസാക്ക്  ലേക്ക്  ഒരു  വഴി  ഒരുക്കി  തന്നതിന്‍റെ .. ഇനി  ആര്‍ക്ക്  അറിയാം  ഭാഗ്യം  ആ  പയ്യന്റെം    , ടിക്കറ്റ്‌  ന്റേം   , ' റസാക്ക്  ഇക്കാ ' യുടേം  രൂപത്തില്‍  വന്നതല്ല  എന്ന് .. എന്തായാലും  കാത്തിരുന്നു  കാണേണ്ടി  വരും..
 
ശേഷം സ്ക്രീനില്‍ . . .
 

NOT THE END
Vaisakh calicut

Tuesday, 3 April 2012

CHETHANA MEDIA DIALOGUE PROJECT [ Part 1 ]

 ചേതന മീഡിയ യുടെ ഡയലോഗ് പ്രൊജക്റ്റ്‌:



ഋഷി വാസുദേവ് എന്ന എന്‍റെ സുഹൃത്ത്‌ വിളിച്ചിട്ടാണ് ഞാന്‍ ആദ്യമായി തൃശ്ശൂര്  കാലുകുത്തുന്നത് ... തൃശൂര്‍ , സാംസ്കാരിക നഗരം .. അവിടുത്തെ ഒരു മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ DIRECTION  കോഴ്സ് പഠിക്കുക്കയാണ് ഋഷി ... അഭിനയിക്കാന്‍ ഒരാളെ വേണം , ഞങ്ങളുടെ സൗഹൃദവും അതില്‍ ഉപരി അടങ്ങാത്ത എന്‍റെ സിനിമാഭ്രാന്തും കണ്ടപ്പോള്‍ പുള്ളി തീരുമാനിച്ചു അവരുടെ കൊച്ചു സിനിമയില്‍ ഒരു അവസരം നല്‍കാന്‍ ..

തൃശൂര്‍ക്ക് വണ്ടി കേറുമ്പോള്‍  മനസ്സില്‍ ആകെ ഒരു കാര്യമേ ഉണ്ടായിരുന്നുള്ളു ... ' പണി പാലും വെള്ളത്തില്‍ കിട്ടരുതേ ദൈവമേ ' എന്ന് .. കാരണം  എന്നെ സംബന്ധിചിടത്തോളം പുറമേ നിന്നുള്ള ഒരു ഗ്രൂപു മായി വര്‍ക്ക്‌ ചെയ്യാന്‍ പോക്കുന്ന ആദ്യത്തെ സംരംഭം  ആണ് ഈ ഡയലോഗ് പ്രൊജക്റ്റ്‌ ... മുന്‍പ് ' ഒരു മൊബൈല്‍ കഥ ' എന്ന ഷോര്‍ട്ട് ഫിലിം ല്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അതില്‍ എല്ലാവരും എന്‍റെ പരിചയക്കാര്‍ ആയിരുന്നു ... ഇതില്‍ ഡയറക്ടര്‍ ഒഴികെ ബാക്കി എല്ലാവരും അപരിചിതര്‍ ... എല്ലാവരുടേം മുന്നില്‍ തരകേടില്ലാതെ പെര്‍ഫോം ചെയ്യാന്‍ പറ്റണേ എന്ന് മാത്രമാണ് പ്രാര്‍ത്ഥന   ..

റെയില്‍വേ സ്റ്റേഷനില്‍ ചെന്ന് ഇറങ്ങി നേരെ സാഹിത്യ അകാദമിയിലേക്ക് ഓട്ടോ പിടിച്ചു ... അവിടെ JUNCTION  ല്‍ ചെന്ന് ഇറങ്ങി ചുറ്റിനും ഒന്ന് നോക്കി .. മഹാരഥന്മാര്‍ ഒരുപാട് പേര്‍ വന്ന്‌ ഇരികാറുള്ള ഫേമസ് "ഹീറോസ്ഹോട്ടല്‍ " കണ്ടു , അവിടുന്ന്  ഐശ്വര്യമായി ഒരു ലൈം സോഡാ കുടിച്ച്  തുടക്കം കുറിച്ചു , സാഹിത്യ അക്കാദമിക്ക് എതിര്‍വശമുള്ള BUILDING  ല്‍ ആണ് ചേതന മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്  .. അവിടെ എത്തി  ഋഷി N  ടീം നു വേണ്ടി വെയിറ്റ് ചെയ്തു ...പറഞ്ഞതിലും നേരത്തെ ആണ് ഞാന്‍ എത്തിയിരിക്കുന്നത് ... കുറച്ചു നേരം  ഇരുന്നു ... ബോര്‍ അടിച്ചപ്പോള്‍ പുറത്തു ഇറങ്ങി  റോഡിലുടെ ഒരു നടത്തം .. ചെന്ന് എത്തിയത് തൃശൂര്‍ റൌണ്ട് ല്‍ ..  പിന്നെ സ്വപ്ന തിയേറ്റര്‍ വഴി കറങ്ങി തിരിഞ്ഞ്  വീണ്ടും ചേതന മീഡിയ യുടെ മുന്നില്‍ [ തിരിച്ചു നടന്നത് വേറെ വഴി ആണ് .. ഇടയ്ക്കു  ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കുള്ള   വഴി മറന്ന എനിക്ക് സുന്ദരി ആയ ഒരു ചേച്ചിയാണ് വഴി പറഞ്ഞു തന്നത് ] ..
 അങ്ങനെ ഇന്‍സ്റ്റിറ്റ്യൂട്ട് എത്തി .. അകത്തു കേറിയില്ല , താഴെ വെയിറ്റ് ചെയ്തു ... റോഡിലുടെ പായുന്ന വാഹനങ്ങളേം , അവിടുത്തെ ആള്‍ക്കാരേം എല്ലാം നോക്കി അങ്ങനെ ഒരു നില്‍പ്‌ .. പെട്ടെന്ന് ഒരു കാര്‍ നിര്‍ത്തി , അതില്‍ നിന്നും സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ അവതരിപ്പിക്കുന്ന കുട്ടിയും [ പേര് ഷേഹ ] അവളുടെ parents  ഉം  ഇറങ്ങി ' ഇന്ത്യാ ഗേറ്റ് ' എന്ന ഹോട്ടല്‍ ല്‍ ഭക്ഷണം കഴിക്കാന്‍ പോവുന്നത്  കണ്ടു ... ഹോ ഇനി എന്നാണാവോ  ഇത്രേം വലിയ ഹോട്ടലില്‍ ഞാനൊന്ന്  കേറുക എന്ന് ഓര്‍ത്തു ... അങ്ങനെ സമയം പോയത് അറിഞ്ഞില്ല , ഋഷി ഭായ് ഇപ്പോള്‍ എത്തുമെന്ന് വിളിച്ചു പറഞ്ഞു , ഞാന്‍ ചേതനയില്‍ ചെന്ന് ഇരുന്നു .. അല്‍പ സമയത്തിന്നുള്ളില്‍ അവിടെ ഒരാള്‍ എത്തി ... ഒരു താടിക്കാരന്‍ , തൊപ്പി ഒക്കെ വെച്ച് , തോളത് ഒരു ബാഗും , കയ്യില്‍ ഒരു switched  off  മൊബൈല്‍ ഫോണും ... അത് ഹൃഷി ഭായ് ആയിരുന്നില്ല .. മറ്റൊരാള്‍ ആയിരുന്നു .. എന്‍റെ കൂടെ ഈ ഡയലോഗ് പ്രൊജക്റ്റ്‌ ല്‍ പ്രഥാന കഥാപാത്രമായ് അഭിനയിക്കാന്‍ പോക്കുന്ന ആള്‍ .. പേര് ഡിസ്നി ജെയിംസ്‌ !

To Be Continued . . .




Monday, 20 February 2012

ഉസ്താദ്‌ ഹോട്ടല്‍ : " Experience Unexpected " !!!

An unexpected way to be a part of a film... 
Yesterday evening, I acted in Anwar Rasheed's Ustad hotel...

COMING SOON . . .
This Part Of My Blog Will be Updated Soon..!

Wednesday, 8 February 2012

Evolution90


വര്‍ഷം 1991 ..



ആദ്യമായിട്ട്  തിയേറ്ററില്‍ സിനിമ കാണാന്‍ കയറി ....മമ്മൂക്ക അഭിനയിച്ച 
അമരം ആയിരുന്നു അത് ... പക്ഷെ സിനിമ  കണ്ടതായിട്ടു ഓര്‍മ പോലും ഇല്ല ! കാരണം അന്ന് അമ്മയുടെ തോളത്ത് കിടക്കുന്ന ഒരു കൊച്ചു കുഞ്ഞായിരുന്നു ഞാന്‍ ...
എനിക്ക് അന്ന് ഒരു വയസ്സ്  ... പില്‍കാലത്ത് അമ്മയും അച്ഛനും പറഞ്ഞുള്ള അറിവാണ് ഈ ആദ്യത്തെ സിനിമ എക്സ്പീരിയന്‍സ്.



വര്‍ഷം 1996 


വീട്ടില്‍ ആദ്യമായിട്ട് ഒരു ബ്ലാക്ക്‌ ആന്‍ വൈറ്റ് ടിവി കൊണ്ടുവന്നു ... 
ഒന്നാം ക്ലാസ്സില്‍  പഠിക്കുന്ന ഞാന്‍ സ്കൂള്‍ വിട്ടാല്‍ ഉടന്‍ അതിനു 
മുന്നില്‍ വന്നിരിക്കും.
അങ്ങനെ ഒരു ഞായറാഴ്ച  വീണ്ടും അത് 
കാണാന്‍ ഇടയായി  ... മലയാള സിനിമ !
പിന്നീടു അങ്ങോട്ടുള്ള  എല്ലാ ഞായറാഴ്ചയും വൈകുന്നേരം 4  മണിക്ക് ദൂരദര്‍ശനില്‍ വരുന്ന മലയാള സിനിമകള്‍ ഒരു ഹരം ആയി.



വര്‍ഷം 2000 


അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കാലം ...  വീട്ടില്‍ ആദ്യമായിട്ട് കേബിള്‍ connection  എടുത്തു .. സിനിമ കാണുന്നത് ഒരു  ഹരം ആയ എനിക്ക്  അതൊരു വന്‍ കിട്ടലായിരുന്നു .... പിന്നെ 
അങ്ങ് അര്‍മാദിച്ചു ... സിനിമകള്‍ കണ്ടു തള്ളി .... സിനിമ എന്ന് പറയുമ്പോ തമിഴോ , ഹിന്ദിയോ ഒന്നും അല്ല ... നല്ല പക്കാ മലയാളം സിനിമകള്‍ മാത്രം  ...  അതിനോട്  ഒരു പ്രത്യേക  താല്പര്യം തന്നെ ആയിരുന്നു ... അങ്ങനെ പതിയെ പതിയെ അതില്‍ അഭിനയിക്കുന്ന ആള്‍ക്കാരോടും  തോന്നി താല്പര്യം ... ലാലേട്ടനും മമ്മൂക്കയും മനസ്സില്‍ അന്നേ ഉറച്ചതാ ...
അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്‍റെ മനസ്സില്‍ മലയാളത്തിലെ ഓരോരോ നടനും ഓരോ rankings ഉണ്ടായിരുന്നു ... അന്നത്തെ അവരുടെ പ്രസിദ്ധിയും എന്‍റെ കൊച്ചു മനസ്സില്‍ അവരോടുള്ള ഇഷ്ടവും ആണ് അങ്ങനെ ഒരു റാങ്കിംഗ് നു വഴി ഒരിക്കിയത് ..   അവ ഇപ്രകാരം  : 
റാങ്ക് 1  മോഹന്‍ലാല്‍ 
2 മമ്മൂട്ടി 
3 സുരേഷ് ഗോപി
4 ജയറാം 
5 മുകേഷ്
6 ദിലീപ്  


അങ്ങനെ അങ്ങനെ ഏകദേശം 60 നടന്മാരുടെ ഒരു ലിസ്റ്റ്  ഞാന്‍ കുറിച്ച് വച്ചിരുന്നു ... അന്നത്തെ എന്‍റെ കൊച്ചു  അറിവില്‍ ഉണ്ടായിരുന്ന നടന്മാരുടെ എണ്ണം അത്ര ആയിരുന്നു എന്ന് സാരം ,
ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ആണ് ഞാന്‍ പഠിച്ചത് ,
ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ ഒക്കെ കാര്‍ടൂനും ഇംഗ്ലീഷ് സിനിമകളെയും പറ്റി പറഞ്ഞപ്പോ  ഞാന്‍ മാത്രം വേറെ ഒരു വഴിയില്‍ അയ പോലെ എനിക്ക് തോന്നി ..






To Be Continued . . .

Saturday, 4 February 2012

_MALARVADY RANDOMS_

                     MALARVADY RANDOMS



This Interactive Program was held at Hotel BTH Sarovaram, Vytila, Ernakulam
On 25th Of September, 2010.
Malarvady Arts Club Guys Vineeth Sreenivasan, Nivin Pauly, Aju Varghese, Shravan, Harikrishnan And Bagath Manuel were Present.
We People Got The Opportunity To Be a Part of Malarvady Randoms Through Vineeth's Close Friend Arjun Vasudevan.
Thanks To Him and All Other Guys For a Wonderful Moment

v@!$@kH ..

Malarvady Randoms

 The Celebrations Of a Sucess Story Of The Malarvady Guys...



Photo Session 

















ഹരികൃഷ്ണന്‍ ... [ മലര്‍വാടിയിലെ പ്രവീണ്‍ ] 




































^ ഭഗത് മാനുവെല്‍ ... [ മലര്‍വാടിയിലെ പുരുഷു  ]



















 നിവിന്‍ പോളി  ... [ മലര്‍വാടി   പ്രകാശന്‍  ]
 
















 

ശ്രാവണ്‍  ... [ സന്തോഷ്‌ ]



















 അജു വര്‍ഗീസ്‌   ... [ കുട്ടു  ]


















വിനീത്  ... [ The Director ]


 And Finally Our Team